അറിവിന് തണലൊരുക്കി അര്‍ഹാം അസംബ്ലി
കണ്ണൂര്‍: വാഫി സംസ്ഥാന കലോത്സവത്തോടനുബന്ധിച്ച് നടന്ന അര്‍ഹാം അസംബ്ലി പ്രൗഢഗംഭീരമായി. അറിവുകളുടെ സമന്വയത്തിലൂടെ ആധുനിക ലോകത്തിനു ഭൗതിക പുരോഗതികളുടെ അടിത്തറയൊരുക്കിയ പൂര്‍വികരുടെ പ്രതാപം വീണ്ടെടുക്കാനുള്ള ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗ് നിര്‍വാഹക സമിതി അംഗമായ കോഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസിന്റെ (സി.ഐ.സി) ശ്രമങ്ങള്‍ക്കു പിന്തുണയറിയിച്ചാണു വാഫി കുടുംബത്തിലെ ഓരോ അംഗങ്ങളും അര്‍ഹാം അസംബ്ലിയുടെ ഭാഗമായത്.
വാഫി, വഫിയ്യ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, പൂര്‍വവിദ്യാര്‍ഥികള്‍, കോളജ് മാനേജ്‌മെന്റ് അംഗങ്ങള്‍ ഇവരുടെ കുടുംബങ്ങള്‍,വാഫിയുടെ അഭ്യുദയകാംക്ഷികള്‍ എന്നിവരടങ്ങുന്ന അര്‍ഹാം അസംബ്ലിയില്‍ പതിനായിരം പേരാണു പങ്കെടുത്തത്. സംഗമം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അറിവിനു തണലൊരുക്കുന്ന കുടുംബമാണ് അര്‍ഹാം അസംബ്ലിയെന്നും വൈജ്ഞാനിക പുരോഗതിക്കു വിദ്യാര്‍ഥികളോടൊപ്പം രക്ഷിതാക്കളും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
സി.ഐ.സി കോഡിനേറ്റര്‍ അബ്ദുല്‍ഹകീം ഫൈസി ആദൃശ്ശേരി അര്‍ഹാം സന്ദേശം കൈമാറി. ആഗോളശ്രദ്ധ പിടിച്ചുപറ്റിയ വാഫി പ്രസ്ഥാനത്തിന് ഇനിയും വിദ്യാഭ്യാസരംഗത്ത് ഏറെ ചെയ്യാനുണ്ടെന്നും കണ്ണൂര്‍ ഉള്‍പ്പെടെ പല ഭാഗങ്ങളിലായി വൈജ്ഞാനിക കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാഫി എം.പി.ടി.എ പ്രസിഡന്റ് പി.എസ്.എച്ച് തങ്ങള്‍ അധ്യക്ഷനായി. പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, അഹമ്മദ് വാഫി ഫൈസി കക്കാട്, ഇക്ബാല്‍ വാഫി വേങ്ങര, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."