മൈനസ് 30 ഡിഗ്രി തണുപ്പ്: കാനഡയില്‍ യാത്രക്കാര്‍ കുടുങ്ങിയത് 16 മണിക്കൂര്‍
ടോറന്‍ഡോ: അതിശക്തമായ തണുപ്പിനെ തുടര്‍ന്ന് കാനഡയില്‍ യാത്രക്കാര്‍ വിമാനത്തില്‍ കുടുങ്ങിയത് 16 മണിക്കൂര്‍.
മൈനസ് 30 ഡിഗ്രി തണുപ്പുള്ള കാനഡയിലെ വിമാനത്താവളത്തിലാണ് യാത്രക്കാര്‍ കുടുങ്ങിയത്.
യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം.
ശനിയാഴ്ച ന്യൂജേഴ്‌സിയില്‍ നിന്ന് ഹോങ്കോങിലേക്ക് പോവുകയായിരുന്നു യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഈ വിമാനം.
യാത്രക്കാരിലൊരാള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് കാനഡയിലെ കിഴക്കന്‍ പ്രദേശത്തെ ലാബ്രഡോര്‍ പ്രവിശ്യയിലെ ന്യൂഫൗണ്ട്‌ലാന്‍ഡ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.
ഈ യാത്രക്കാരനെ വിമാനത്താവള ജീവനക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയശേഷം യാത്ര തുടരാന്‍ തുടങ്ങവെ വിമാനത്തിന്റെ വാതിലുകള്‍ കൊടും തണുപ്പില്‍ അടയ്ക്കാനാവാതെ ഉറയ്ക്കുകയായിരുന്നു.
വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയില്‍ ഇല്ലാത്തതിനാല്‍ പുറത്തിറങ്ങാനാകാതെ ജീവനക്കാര്‍ 16 മണിക്കൂര്‍ വിമാനത്തില്‍ കഴിച്ചുകൂട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."