മനുഷ്യന് സ്വയം പറക്കാൻ കഴിയുമോ? പരീക്ഷണത്തിന്റെ ഒരു ഘട്ടം കൂടി പിന്നിട്ടു
ദുബൈ: മനുഷ്യൻ സ്വയം പറക്കാൻ കഴിയുമോയെന്ന പരീക്ഷണത്തിന്റെ വിജയകരമായ മറ്റൊരു ഘട്ടം കൂടി പിന്നിട്ടു. ഹ്യൂമന്‍ ഫ്ളൈറ്റ് മിഷന്‍ എന്ന പേരില്‍ ദുബൈയില്‍ തുടരുന്ന പരീക്ഷണമാണ് വിജയകരമായ മറ്റൊരു ഘട്ടം കൂടി പിന്നിട്ടത്. നേരത്തെ ഉയർന്ന കെട്ടിടങ്ങളിൽ നിന്നും ചാടിയാണ് പാറക്കൽ പരീക്ഷണങ്ങൾ നടന്നിരുന്നതെങ്കിൽ ഇത്തവണ നിലത്ത് നിന്നും ഉയർന്ന പൊങ്ങി നിശ്ചിത ദൂരം ഉയരത്തിൽ പറന്ന ശേഷമാണ് നിലത്തിറങ്ങിയത്.
നിലത്ത് നിന്നും ഉയർന്നു പൊങ്ങി 1800 മീറ്റർ ഉയരത്തിൽ പറന്നാണ് ജെറ്റ്‌മാൻ പൈലറ്റ് വിൻസ് റിഫാത്ത് സഞ്ചാരം പൂർത്തിയാക്കി തിരിച്ചിറങ്ങിയത്. ദുബൈയിലെ സ്കൈഡൈവ് റണ്‍വേയിയില്‍ നടന്ന പരീക്ഷണ പറക്കൽ പരിപൂർണ്ണ വിജയകരമായിട്ടാണ് വിലയിരുത്തുന്നത്. ഉയർച്ചയിൽ നിന്നും ചാടണമെന്നത് ആവശ്യമില്ലാതെ നിലത്ത് നിന്ന് തന്നെ നേരിട്ട് മുകളിലേക്ക് പറക്കാൻ കഴിയുമെന്നു തെളിയിക്കുന്നതാണ് പുതിയ നേട്ടം.
30 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ ശരാശരി 244 കീലോമീറ്റര്‍ വേഗത്തില്‍ 1800 മീറ്റര്‍ ഉയരത്തില്‍ ജുമൈറ ബീച്ച ജനവാസ മേഖലയിലേക്ക് പറന്നു നീങ്ങിയ കറങ്ങിയ ശേഷം പാരച്യൂട്ട് വിടര്‍ത്തിയാണ് നിലത്തിറങ്ങിയത്. എന്നാൽ, പറക്കൽ തുടക്കവും തിരിച്ചരക്കാവും ഏറെ വിജയകരമായിരുന്നു.
ശരീരത്തില്‍ ഘടിപ്പിച്ച ജെറ്റ് കരുതുന്ന പോലെ തന്നെ വളക്കാനും തിരിക്കാനും കഴിയുമെന്ന് തെളിയിച്ചാണ് വിന്‍സ് റെഫറ്റ് പറന്നുയര്‍ന്നത്. പറക്കാനുള്ള പരീക്ഷണങ്ങളില്‍ വലിയൊരു നേട്ടമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ദുബൈ എക്സ്പോ 2020 യുടെ ഭാഗമായാണ് ഹ്യുമന്‍ ഫ്ലൈറ്റ് മിഷന്‍ നടപ്പാക്കുന്നത്. ഇന്ത്യക്കാരനായ മുഹമ്മദ് റാഷിദ് ചെമ്പന്‍ കണ്ടി ഉള്‍പ്പെടെയുള്ള എഞ്ചിനീയര്‍മാര്‍ ഇതിന് പിന്നിലുണ്ട്. നാല് മിനി ജെറ്റ് എഞ്ചിനുകൾ നൽകുന്ന കാർബൺ ഫൈബർ ചിറകുകളാണ് പറക്കാൻ സഹായകരമാകുന്നത്. പൂർണ്ണ നിയന്ത്രണത്തിലുള്ള സുപ്രധാനമായൊരു നേട്ടം കൈവരിച്ചതിൽ തങ്ങൾ സന്തുഷ്ടരാണെന്നു ദുബായ് എക്സ്പോ 2020 മേധാവി ഐഷ അൽ നുഐമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."