ഒന്‍പത് വര്‍ഷത്തിനിടെ ഒരു കുടുംബത്തില്‍ മരിച്ചത് ആറ് കുട്ടികള്‍; പൊലിസ് അന്വേഷണം തുടങ്ങി
തിരൂര്‍: ഒന്‍പത് വര്‍ഷത്തിനിടെ ഒരു കുടുംബത്തില്‍ ആറ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ തിരൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് മാസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞ് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.
ഇതേ തുടര്‍ന്ന് ഇവരുടെ ബന്ധു നല്‍കിയ പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടവും നടത്തിയിരുന്നു. തിരൂരിലെ റഫീഖ് - സബ്‌ന ദമ്പതികളുടെ ആറാമത്തെ കുട്ടിയാണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്.
കാലത്ത് 6.30 ഓടെയാണ് 93 ദിവസം മാത്രം പ്രായമായ ആണ്‍കുട്ടി മരണപ്പെട്ടത്. മാതാവ് സബ്‌ന കുട്ടിക്ക് പാലു കൊടുത്ത് അടുക്കളയില്‍ പോയി. എന്നാല്‍, റഫീഖിന്റെ മാതാവ് കുട്ടിയുടെ അടുത്തെത്തിയപ്പോള്‍ ഛര്‍ദ്ദിച്ച നിലയില്‍ കാണപ്പെട്ടു. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
തുടര്‍ന്ന് രാവിലെ 10.30 ഓടെ കോരങ്ങത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കുകയും ചെയ്തു. എന്നാല്‍, മരണത്തില്‍ പരാതി ഉയര്‍ന്നതോടെ വൈകിട്ട് 3.45 ഓടെ മറവ് ചെയ്ത മൃതദേഹം പുറത്തെടുത്തു.
തുടര്‍ന്ന് തിരൂര്‍ ആര്‍.ഡി.ഒ അബ്ദുല്‍ സമദിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ആറരയോടെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മഞ്ചേരി പൊലിസ് സര്‍ജന്‍ സിറിയക് ജോണിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടവും നടത്തി. വൈകിട്ടോടെ മൃതദേഹം വീണ്ടും മറവ് ചെയ്തു.
മരണം നടന്ന വീട്ടില്‍ തിരൂര്‍ പൊലിസും മലപ്പുറം ഫോറന്‍സിക് സംഘവുമെത്തി പരിശോധന നടത്തി. കുട്ടിക്ക് അപസ്മാരുണ്ടായതിനെ തുടര്‍ന്ന് ചികിത്സിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മരണം സ്വാഭാവികമാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക റിപ്പോര്‍ട്ട്.
അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. റഫീഖ് - സബ്‌ന ദമ്പതികളുടെ അഞ്ച് കുട്ടികള്‍ മുന്‍പ് മരണപ്പെട്ടിരുന്നു. ഉറക്കത്തിനിടെയാണ് ഇതില്‍ ഭൂരിഭാഗം കുട്ടികളുടെയും മരണം സംഭവിച്ചത്. മരിച്ചതില്‍ അഞ്ചും ഒരു വയസിന് താഴെയുള്ള കുഞ്ഞുങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."