ചമ്രവട്ടത്തും മലപ്പുറത്തും ഫ്‌ളൈഓവറുകള്‍
മലപ്പുറം: ഗതാഗതക്കുരുക്ക് തീരാശാപമായ ജില്ലയ്ക്ക് ആശ്വാസ പദ്ധതികളാണ് മലപ്പുറത്തെയും ചമ്രവട്ടത്തേയും ഫ്‌ളൈഓവര്‍. രണ്ടു പദ്ധതികള്‍ക്കും 50 കോടി രൂപവീതമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.
മലപ്പുറം പൊലിസ് സ്റ്റേഷനു മുന്നില്‍നിന്നു തുടങ്ങി കിഴക്കേത്തലവരെ ഫ്‌ളൈഓവര്‍ നിര്‍മിക്കാനാണ് പദ്ധതി. സ്ഥലം എം.എല്‍.എ പി. ഉബൈദുല്ല നല്‍കിയ പദ്ധതിയാണ് ധനമന്ത്രി അംഗീകരിച്ചത്. കോട്ടപ്പടിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്കാണ് ബജറ്റിലൂടെ അംഗീകാരമായത്. കോട്ടപ്പടിയുടെ സൗന്ദര്യവല്‍ക്കരണത്തിന് ഉതകുന്നതും ഗതാഗതകുരുക്കിന് പരിഹാരമാകുന്നതുമാണ് ഫ്‌ളൈ ഓവര്‍.
തിരൂര്‍, കോഴിക്കോട് റോഡുകളിലേക്കു തിരിയുന്ന ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്. തിരക്കേറിയ മാര്‍ക്കറ്റ്, ഗേള്‍സ്, ബോയ്‌സ് സ്‌കൂളുകള്‍, താലൂക്ക് ആശുപത്രി, ഡി.ഡി.ഇ ഓഫിസ്, മുനിസിപ്പല്‍ കോംപ്ലക്‌സ് എന്നിവ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ഫ്‌ളൈ ഓവര്‍ വന്നാല്‍ ഈ തിരക്കിനു പരിഹാരമാകും. നിലവിലെ റോഡിനു മുകളിലൂടെയാണ് ഫ്‌ളൈഓവര്‍ സ്ഥാപിക്കുകയെന്നതിനാല്‍ കൂടുതല്‍ സ്ഥലമേറ്റെടുക്കലും കെട്ടിടങ്ങള്‍ പൊളിക്കലും വേണ്ടിവരില്ലെന്നാണ് കണക്കാക്കുന്നത്. പദ്ധതി പ്രകാരം തിരൂര്‍ റോഡിലേക്കും ഫ്‌ളൈഓവറിന്റെ നിര്‍മാണം നീട്ടാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ കോട്ടപ്പടിയിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും. തിരൂര്‍ ഭാഗത്തേക്കും വേങ്ങര ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ക്ക് ഇത് ഏറെ ഉപകാരപ്പെടും.
ചമ്രവട്ടം ഫ്‌ളൈഓവറിനായി മാസങ്ങള്‍ക്കു മുന്‍പു പൊന്നാനി നഗരസഭയുടെ ആവശ്യപ്രകാരം ഇ. ശ്രീധരന്റെ മേല്‍നോട്ടത്തില്‍ നാറ്റ്പാക് മാസങ്ങള്‍ നീണ്ട സമഗ്ര സര്‍വേ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ചമ്രവട്ടം ജങ്ഷനില്‍ ഫ്‌ളൈഓവര്‍ നിര്‍മിക്കാന്‍ നിര്‍ദേശിക്കുന്നത്. രണ്ടുവരിപ്പാതയായാണ് ഫ്‌ളൈഓവര്‍ നിര്‍മിക്കുക. ഭാവിയില്‍ നാലുവരിപ്പാത നിര്‍മിക്കേണ്ടിവരികയാണെങ്കില്‍ അതിനും സാധിക്കുന്ന രീതിയിലായിരിക്കും നിര്‍മാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."