സി.എ.ജി റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞ് ആഭ്യന്തര സെക്രട്ടറി, ഡി.ജി.പിയുടെ പേരെടുത്തു പറഞ്ഞതിനെ വിമര്‍ശിച്ചും റിപ്പോര്‍ട്ടും
തിരുവനന്തപുരം: പൊലിസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സി.എ.ജി കണ്ടെത്തലുകളെ തള്ളിക്കളഞ്ഞ് ആഭ്യന്തര സെക്രട്ടറി. ഡി.ജി.പിയുടെ പേരെടുത്ത് പറഞ്ഞതിന് സി.എജിക്കെതിരേ വിമര്‍ശിക്കുന്നുമുണ്ട് റിപ്പോര്‍ട്ടില്‍. ഇത്തരം വിമര്‍ശനം സി.എ.ജി നടത്തുന്നത് പതിവില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
തോക്കുകള്‍ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലിനെ ശരിവെക്കുകയാണ് ആഭ്യന്തര സെക്രട്ടറി. രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിലെ പിഴവ് മാത്രമാണ് ഉണ്ടായത്.
94 മുതല്‍ തോക്കുകളുടെ രജിസ്റ്റര്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച്ച ഉണ്ട്. ആയുധങ്ങളും വെടി കോപ്പുകളും കാണാനില്ലെന്ന് പറഞ്ഞ്, സുരക്ഷാ പ്രശ്‌നം ഉണ്ടെന്ന പ്രചാരണം നടത്തുന്നത് തെറ്റാണ്. ഫണ്ട് വകമാറ്റിയതിനെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഉപകരങ്ങള്‍ വാങ്ങിയത് സര്‍ക്കാര്‍ സ്ഥപനമായ കെല്‍ട്രോണ്‍ വഴിയാണ് പൊലിസ് ചട്ടം ലംഘിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കെല്‍ട്രോണിന്റെ ഭാഗത്തുള്ള വീഴ്ചയാണ് സി.എ.ജി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ കെല്‍ട്രോണിനെ കുറ്റപ്പെടുത്തുന്നത് നീതിപൂര്‍വ്വമല്ല.
ഡിജിപിക്കു ഔദ്യോഗിക വസതി ഇല്ലാത്തത് കൊണ്ടാണ് വില്ല പണിതത്. ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാന്‍ തുറന്ന ടെന്‍ഡര്‍ വിളിക്കാതിരുന്നത് സുരക്ഷ മുന്‍നിര്‍ത്തിയാണ് എന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു. ജിപിഎസ് ടാബ്ലറ്റ് പാനസോണികില്‍ നിന്നും വാങ്ങിയത്, മാറ്റ് കമ്പനികള്‍ക്ക് സേവന കേന്ദ്രങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ്.
എഫ്‌ഐആറില്‍ പ്രതികളായ ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പരിശോധനാ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."