കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ വഞ്ചിക്കുന്നു: കോണ്‍ഗ്രസ്
കല്‍പ്പറ്റ: ജില്ലയിലെ കാര്‍ഷികമേഖല തകര്‍ന്ന് കര്‍ഷകര്‍ ദുരിതമനുഭവിക്കുമ്പോഴും അനങ്ങാപ്പാറനയവുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ പറഞ്ഞു.
കല്‍പ്പറ്റ, വൈത്തിരി സംയുക്ത ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ വലിയ കൃഷിനാശമാണ് ജില്ലയിലുണ്ടായത്. കര്‍ഷകര്‍ക്ക് മോഹന വാഗ്ദാനം നല്‍കി അധികാരത്തിലേറിയ കേന്ദ്ര സര്‍ക്കാരും പ്രളയക്കെടുതിയില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാതെ സംസ്ഥാന സര്‍ക്കാരും കര്‍ഷകരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.പി.സി.സി അംഗം പി.പി ആലി അധ്യക്ഷനായി.
ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. എന്‍.ഡി അപ്പച്ചന്‍, കെ.കെ ഏബ്രഹാം, വി.എ മജീദ്, കെ.വി പോക്കര്‍ഹാജി, പി.ടി ഗോപാലക്കുറുപ്പ്, മാണി ഫ്രാന്‍സീസ്, എം.എ ജോസഫ്, ഒ.വി അപ്പച്ചന്‍, പി.കെ അനില്‍കുമാര്‍, സി. ജയപ്രസാദ്, ബിനു തോമസ്, നജീബ് കരണി, പോള്‍സണ്‍ കൂവയ്ക്കല്‍, പി.കെ അബ്ദുറഹിമാന്‍, ഉഷതമ്പി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."