പ്രകൃതിവിരുദ്ധ പീഡനം: എട്ടുപേര്‍ പിടിയില്‍
മഞ്ചേരി: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ എട്ടു പേരെ മഞ്ചേരി പൊലിസ് പിടികൂടി. പൂക്കൊളത്തൂര്‍ പല്ലാരപറമ്പ് സ്വദേശികളാണ് പിടിയിലായത്. പൂക്കൊളത്തൂര്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് പീഡനത്തിന് ഇരയായത്. രണ്ടു വര്‍ഷമായി പ്രതികള്‍ പീഡനം തുടരുന്നതായി പൊലിസ് പറഞ്ഞു.
മിഠായി നല്കി വിദ്യാര്‍ഥിയെ പ്രലോഭിപ്പിച്ച് വശത്താക്കിയ പ്രതികള്‍ പ്രദേശത്തെ മലയിലും ഒഴിഞ്ഞ പറമ്പിലും കൊണ്ടു പോയാണ് പീഡിപ്പിച്ചത്. ഒരു പ്രതി സ്വന്തം വീട്ടില്‍ എത്തിച്ചും പീഡനത്തിനിരയാക്കിയതായി പൊലീസ് പറഞ്ഞു. 22 വയസ് മുതല്‍ 50 വരെ പ്രായമുള്ളവരാണ് പ്രതികള്‍. വിദ്യാര്‍ഥിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റവും പഠനത്തില്‍ പിന്നോക്കം പോയതും ശ്രദ്ധയില്‍പെട്ട രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു.
ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങിനെ തുടര്‍ന്നാണ് പീഡന വിവരങ്ങള്‍ പുറത്തായത്. പ്രതികളെ മഞ്ചേരി സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്തു. പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."