ബസിടിച്ച് പരുക്കേറ്റവര്‍ക്ക് പി.സി ജോര്‍ജ് എം.എല്‍.എ രക്ഷകനായി
തിരൂരങ്ങാടി: കെ.എസ്.ആര്.ടി.സി ബസിടിച്ച് പരുക്കുകളോടെ റോഡില്‍കിടന്ന യുവതിക്കും കുഞ്ഞിനും പി.സി ജോര്‍ജ് എം.എല്‍.എ രക്ഷകനായി. ചെറുമുക്ക് സ്വദേശി എം.എം മുഹമ്മദ് റാഫിയുടെ ഭാര്യ നുസ്റത്ത്(26), മകള്‍ ഫാത്തിമ ത്വയ്ബ(ഏഴ്) എന്നിവരെയാണ് എം.എല്‍.എയുടെ കാറില്‍ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകീട്ട് 4.30ന് കക്കാട് ജങ്ഷനിലാണ് സംഭവം. അപകടം നടന്നയുടനെ പരുക്ക് പറ്റിയവരെ ആശുപത്രിയിലെത്തിക്കാന്‍ പലവാഹനങ്ങള്‍ക്കും കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ല.
പെരുവള്ളൂരില് സ്വകാര്യപരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന പി.സി ജോര്‍ജ് വാഹനം നിര്‍ത്തുകയായിരുന്നു. അദ്ദേഹം കാറില്‍നിന്നും ഇറങ്ങി പരുക്കുപറ്റിയവരെ ഡ്രൈവറുടെയും പി.എയെയും കൂടെ ആശുപത്രിയിലേക്ക് അയച്ചു.
അവര്‍ തിരിച്ചു വരുന്നതുവരെ പി.സി ജോര്‍ജ്ജും മകന് ഷോണ്‍ ജോര്‍ജും കക്കാട് റോഡരികില്‍ കാത്തുനിന്നു. പരുക്ക് സാരമായതിനാല്‍ കോട്ടയ്ക്കല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയെ മടക്കയാത്രയില്‍ പി.സി ജോര്‍ജ് സന്ദര്‍ശിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."