വണ്ടിപ്പെരിയാറിനെ വിറപ്പിച്ച പുലി കെണിയില്‍
വണ്ടിപ്പെരിയാര്‍ (ഇടുക്കി): വനാതിര്‍ത്തിയിലെ ഗ്രാമ പ്രദേശങ്ങളില്‍ ഭീതി പരത്തിയ പുലി വനംവകുപ്പിന്റെ കെണിയില്‍. വണ്ടിപ്പെരിയാറിനു സമീപം നെല്ലിമല ആറ്റോരം പ്രദേശത്ത് സ്ഥാപിച്ച കെണിയിലാണ് മൂന്ന് വയസ് പ്രായം വരുന്ന പെണ്‍പുലി കുടുങ്ങിയത്.
നാളുകളായി വണ്ടിപ്പെരിയാര്‍, നെല്ലിമല ഡൈമുക്ക്, വാളര്‍ഡി പ്രദേശങ്ങളില്‍ പുലി ഭീതി പരത്തിയിരുന്നു. ഇതേക്കുറിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടപ്പോള്‍ വന്നത് പൂച്ചപ്പുലിയാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം.
എന്നാല്‍ തിങ്കളാഴ്ച നെല്ലിമല ആറ്റോരത്ത് ഇടയ്ക്കാട്ട് വീട്ടില്‍ സജി ചാക്കോയുടെ ആടിനെ പുലി കടിച്ചു കൊന്നു. രണ്ടു മാസത്തിനിടെ നിരവധി ആടുകളെ നെല്ലിമല ഭാഗത്ത് നഷ്ടപ്പെട്ടതായി കര്‍ഷകര്‍ പറഞ്ഞിരുന്നു. സംഭവം പ്രദേശത്ത് വലിയ ഭീതിയും ഉളവാക്കിയിരുന്നു.
ഇതേത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് കുമളി റേഞ്ച് ഓഫിസര്‍ കെ.വി. രതീഷിന്റെ നേതൃത്വത്തില്‍ പുലിയെ കുടുക്കാന്‍ കെണിയും നിരീക്ഷണത്തിനായി കാമറയും സ്ഥാപിച്ചു.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് കൂട്ടില്‍ പുലി കുടുങ്ങിയത്. തുടര്‍ന്ന് കോട്ടയം ഡി.എഫ്. ഒ. വിജയന്റെ നിര്‍ദേശപ്രകാരം കോഴിക്കാനം ഉള്‍വനത്തില്‍ പുലിയെ തുറന്ന് വിട്ടു. ഈ മേഖലയില്‍ വേറെയും പുലികള്‍ വിലസുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."