HOME
DETAILS

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

  
Web Desk
December 04 2024 | 09:12 AM

Former Aayas Reveal Horrific Abuse of Children in Keralas Child Welfare Homes

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ കഴിയുന്ന കുഞ്ഞുങ്ങളോട് ആയമാര്‍ ചെയ്യുന്നത് ഭയാനകമായ ക്രൂതകള്‍. മുന്‍ ആയയുടേതാണ് വെളിപെടുത്തല്‍. മാതാപിതാക്കള്‍ ഉപേക്ഷിക്കുകയോ മരണപ്പെടുകയോ ചെയ്തതിനെ തുടര്‍ന്ന് അഭയം തേടിയെത്തുന്ന കുഞ്ഞുമക്കളോട് അതിഭീകരമായ ക്രൂരതയാണ് ചില ആയമാര്‍ ചെയ്യുന്നതെന്ന് ഇവര്‍ പറയുന്നു. പിഞ്ചു കുഞ്ഞുങ്ങളെ വരെ ഇത്തരം ക്രൂരതകള്‍ക്കിരയാക്കുന്നതായി അവര്‍ പറയുന്നു. 

പിഞ്ചുകുട്ടികളുടെ ജനനേന്ദ്രിയത്തിലടക്കം ഉപദ്രവിക്കുന്നതായി അവര്‍ വെളിപെടുത്തി. 

സി.സി.ടി.വി നിരീക്ഷണം ഇല്ലാത്ത സ്ഥലങ്ങളില്‍ വെച്ചാണ് മര്‍ദിക്കുക. 
ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാര്‍ സ്ഥിരമായി ഉപദ്രവിക്കും. അവരുടെ ജനനേന്ദ്രിയത്തില്‍ ഉപദ്രവിക്കുന്നത് പതിവ് കാഴ്ചയാണ്. കുട്ടികളെ കുളിപ്പിക്കുമ്പോള്‍ ഉള്ളംകാലില്‍ നുള്ളി വേദനിപ്പിക്കും- അവര്‍ പറഞ്ഞു.

എപ്പോഴും വയറിളക്കം വരാറുള്ള ബുദ്ധിമാന്ദ്യമുള്ള കുട്ടിയുടെ ജനനേന്ദ്രിയത്തിനോട് ചേര്‍ന്ന് ചീര്‍പ്പ് കൊണ്ട് തുടര്‍ച്ചയായി അടിച്ച സംഭവം അവര്‍ പറഞ്ഞു. ഈ കുഞ്ഞ് തന്നോട് ഇതേക്കുറിച്ച് പരാതി പറഞ്ഞിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടികിട്ടിയ ഭാഗത്ത് ചീര്‍പ്പിന്റെ പാട് പതിഞ്ഞിരുന്നു.

കാഴ്ചയില്ലാത്ത കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്ന കാര്യവും അവര്‍ തുറന്നു പറഞ്ഞു. കുട്ടികളെ അടിച്ചതിന് നടപടി നേരിട്ട് പുറത്തുപോകുന്നവര്‍ അതുപോലെ തിരിച്ചുകയറും. കുട്ടികളെ ഉപദ്രവിക്കുന്നതിനെ കുറിച്ച് പരാതി പറയുന്ന ആയമാര്‍ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും ഇവര്‍ പറഞ്ഞു.

ഇപ്പോള്‍ രണ്ടര വയസ്സുകാരിയെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ പ്രതികള്‍ ആയവര്‍ നേരത്തെയും സമാന കുറ്റം ചെയ്തിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സംഭവം പുറത്തറിഞ്ഞാല്‍ താത്കാലികമായി ഇവരെ പുറത്താക്കും. പാര്‍ട്ടി ഇടപെട്ട് പിന്നീട് വീണ്ടും നിയമനം നല്‍കുമെന്നും മുന്‍ ആയ പറഞ്ഞു.

അതേസമയം, കുട്ടിയെ ഉപദ്രവിച്ച മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ശാസ്ത്രീയ തെളിവെടുപ്പ് നടത്തുമെന്ന് പൊലിസ് അറിയിച്ചു. പതിവായി കിടക്കയില്‍ മൂത്രമൊഴിക്കുന്ന കുട്ടിയെ ഉപദ്രവിച്ച കാര്യം അധികൃതരെ അറിയിക്കാതെ ഒരാഴ്ചയാണ് ആയമാര്‍ മറച്ച് വെച്ചത്. കുഞ്ഞിന് ഒരു പണി കൊടുത്തുവെന്ന രീതിയില്‍ ഇതേക്കുറിച്ച് ആയമാര്‍ പരസ്പരം പറഞ്ഞിരുന്നുവത്രെ.

മാതാപിതാക്കള്‍ നഷ്ടപ്പെട്ട് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലെത്തിയ കുട്ടിയോട് ക്രൂരമായാണ് ആയമാര്‍ പെരുമാറിയത്. ജനനേന്ദ്രിയത്തില്‍ നുള്ളിയതിനെ തുടര്‍ന്ന് കുട്ടി വേദനകൊണ്ട് കരയുമായിരുന്നുവത്രെ. ഒരാഴ്ച കഴിഞ്ഞ് ഡ്യൂട്ടിക്കെത്തിയ മറ്റൊരു ആയയാണ് വിവരം പുറത്തറിയിച്ചത്.

ക്രൂരമായി മുറിവേറ്റുവെന്ന് ഡോക്ടറും അറിയിച്ചതിന് പിന്നാലെയാണ് ശിശുക്ഷേമ സമിതി അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷം മൂന്നുപേര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. 70 പേരുടെ മൊഴി പൊലിസ് രേഖപ്പെടുത്തി.

Shocking revelations have emerged from former child caregivers (Aayas) about the brutal abuse faced by children in Kerala's child welfare homes. The allegations include severe mistreatment of abandoned or orphaned children, with reports stating that even infants are subjected to cruel and inhumane actions. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ വാക്സിനില്ലാതെ സഊദിയിലേക്ക് പോയാൽ മടങ്ങേണ്ടി വരും; കൂടുതൽ വിവരങ്ങളറിയാം

Saudi-arabia
  •  4 days ago
No Image

അമേരിക്കയുടെ 47ാം പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും അമ്മ നല്‍കിയ ബൈബിളും തൊട്ട് സത്യപ്രതിജ്ഞ

International
  •  4 days ago
No Image

രണ്ടാം വരവിൽ ട്രംപിന് അഭിമാനമായി ​ഗസ്സ; അതേസമയം ഇലോൺ മസ്ക് അടക്കം നിരവധി വെല്ലുവിളികളും

International
  •  4 days ago
No Image

50 കിലോമീറ്റർ പരിധി; റോഡ് സുരക്ഷയ്ക്കായി സഊദിയിൽ ഇനി അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള ഡ്രോണുകൾ

Saudi-arabia
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-20-01-2025

latest
  •  4 days ago
No Image

യുഎഇയുടെ സാമ്പത്തിക മുന്നേറ്റം 2026 ല്‍ അവസാനിക്കും; ഖത്തറും സഊദിയും സ്ഥാനം തട്ടിയെടുക്കും

uae
  •  4 days ago
No Image

കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കസ്റ്റഡിയിലെടുത്തു

Kerala
  •  4 days ago
No Image

അഞ്ചടിച്ച് നെഞ്ചുവിരിച്ച് ഗോകുലം; ഇന്ത്യൻ വനിത ലീഗിൽ പടയോട്ടം തുടങ്ങി മലബാറിയൻസ്

Football
  •  4 days ago
No Image

മിഡിൽ ഈസ്‌റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളിൽ ലോകത്തെ മാനസിക സമ്മർദ്ദം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്

latest
  •  4 days ago
No Image

നടന്‍ വിജയ രംഗരാജു അന്തരിച്ചു

National
  •  4 days ago