HOME
DETAILS

വിഴിഞ്ഞം: വിജയകരമായി പിന്നിട്ട് പരീക്ഷണഘട്ടം;  സംസ്ഥാനത്തിന് വരുമാനം എട്ട് കോടിയിലേറെ

  
ഗിരീഷ് കെ നായർ
December 04, 2024 | 3:43 AM

Vizhinjam Successfully passed the trial phase

തിരുവനന്തപുരം: പരീക്ഷണഘട്ടം വിജയകരമായി പിന്നിട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ലോകസമുദ്ര വ്യാപാര ഭൂപടത്തിലെ പ്രധാന തുറമുഖങ്ങളിലൊന്നായി മാറാൻ ലക്ഷ്യമിട്ട്  വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനത്തിന് ഇന്നലെ തുടക്കമായി. ജൂലൈയിൽ ട്രയൽ റൺ ആരംഭിക്കുമ്പോൾ നാലു മാസമാണ് പ്രവർത്തനം വിലയിരുത്താൻ  സമയം ലഭിച്ചിരുന്നത്. എന്നാൽ, എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് പരീക്ഷണ കാലഘട്ടത്തിൽ തന്നെ വിഴിഞ്ഞം വിജയക്കൊടി പാറിച്ച് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയ സ്ഥാനം പിടിച്ചുപറ്റി. മലേഷ്യ, ചൈന, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിലെ അന്താരാഷ്ട്ര തുറമുഖങ്ങൾക്കുളള കനത്ത പ്രഹരം കൂടിയായത്.

ട്രയൽ റൺ കാലത്ത് മാത്രം തുറമുഖം ഒരുലക്ഷത്തിലേറെ കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്ത് റെക്കോഡിലും ഇടം നേടി. ഒരു വർഷം കൊണ്ട് നാൽപതിനായിരം മുതൽ അറുപതിനായിരം വരെ കണ്ടെയ്‌നറുകൾ ലക്ഷ്യമിട്ട സ്ഥാനത്താണ് അധികൃതരെപ്പോലും അത്ഭുതപ്പെടുത്തിയ വിജയം വിഴിഞ്ഞം നേടിയെടുത്തത്. ട്രയൽ റൺ പൂർത്തിയായ ഇന്നലെ വരെ വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തത് 70 കപ്പലുകളിലായി 1,47000 കണ്ടെയ്‌നറുകളാണ്.

കഴിഞ്ഞ മാസം മാത്രം 30 കപ്പലുകളാണ് വിഴിഞ്ഞത്തെത്തിയത്. 400 മീറ്റർ വരെ നീളവും 59 മീറ്റർ വരെ വീതിയുമുള്ള മദർഷിപ്പുകൾ വരെ തുറമുഖത്തെത്തി. ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എം.എസ്.സി) കൂറ്റൻ മദർഷിപ്പുകളും ഇതിൽപ്പെടുന്നു. ഏഷ്യയെയും യൂറോപ്പിനെയും തമ്മിൽ ബന്ധിപ്പിച്ച് സർവിസ് നടത്തുന്ന എം.എസ്.സിയുടെ ജേഡ് സർവിസിൽ വിഴിഞ്ഞത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതോടെ ഈ മേഖലയിൽ സർവിസ് നടത്തുന്ന ലോകത്തെ ഏറ്റവും വലിയ മദർഷിപ്പ് എം.എസ്.സി ഐറീന വിഴിഞ്ഞത്തെത്താനുള്ള സാധ്യതയായി. അങ്ങനെയാകുമ്പോൾ രാജ്യത്ത് ഇൗ കപ്പൽ എത്തുന്ന ആദ്യ തുറമുഖമായി വിഴിഞ്ഞം മാറും.വിഴിഞ്ഞം കമ്മിഷനിങ് ജനുവരിയിൽ നടക്കാനിരിക്കേ ട്രയൽ റൺ കാലയളവിൽ മാത്രം കേരളത്തിന് എട്ടുകോടിയിലേറെ വരുമാനവും ലഭിച്ചു. ജി.എസ്.ടി വകയിൽ ലഭിച്ച 16.5 കോടിയിൽ കേന്ദ്ര വിഹിതം കഴിച്ചുള്ള തുകയാണിത്.

ജനുവരിയിൽ പ്രധാനമന്ത്രി വിഴിഞ്ഞം കമ്മിഷനിങ് നടത്തുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ഇതോടെ പൂർണതോതിൽ വിഴിഞ്ഞം പ്രവർത്തനമാരംഭിക്കുന്നതിനൊപ്പം വരുമാനവർധനവും ഉണ്ടാകും. 
വേണ്ടത് .


റോഡ്- റെയിൽ കണക്ടിവിറ്റി 
 വിഴിഞ്ഞം അതിന്റെ പ്രഖ്യാപിത അവസ്ഥയിലേക്ക് എത്തിച്ചേരാൻ 2034 വരെയെങ്കിലും കാത്തിരിക്കേണ്ടിവരും. അതായത് പത്ത് വർഷം കഴിയുന്നതോടെ സംസ്ഥാനം വിഴിഞ്ഞത്തിന്റെ കരുത്തിൽ സാമ്പത്തികാഭിവൃദ്ധിയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.നിലവിൽ മദർഷിപ്പിലെത്തുന്ന കണ്ടെയ്‌നറുകൾ ചെറു കപ്പലുകളിലായി മറ്റ് തുറമുഖങ്ങളിലെത്തിച്ച് അതത് സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നാണ് രീതി. വിഴിഞ്ഞത്തിന് റോഡ്-റെയിൽ കണക്ടിവിറ്റി ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധി.

അടുത്ത പത്ത് വർഷത്തിനിടെ ഇതും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തുറമുഖത്തിന്റെ ആദ്യ ഘട്ടം മാത്രമാണ് പൂർത്തിയായിട്ടുള്ളത്. 2028നകം രണ്ടും മൂന്നും നാലും ഘട്ടങ്ങൾ ഒന്നിച്ച് തീർക്കാനാണ് അദാനി പോർട്‌സ് ലക്ഷ്യമിടുന്നത്. 
തുറമുഖം പൂർണതോതിൽ പ്രവർത്തനമാരംഭിക്കുന്നതോടെ പ്രതിവർഷം 30 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനാകുമെന്നാണ് അധികൃതർ പറയുന്നത്. പൂർണമായി പ്രവർത്തന സജ്ജമാകുമ്പോൾ വിഴിഞ്ഞത്ത് 2000 മീറ്റർ ബെർത്താണുണ്ടാവുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് അര്‍ജീന-ബ്രസീല്‍ അരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  3 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  3 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  3 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  3 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  3 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  3 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  3 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  3 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  3 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  3 days ago