HOME
DETAILS

ഓൺലൈൻ സ്ഥലംമാറ്റം അട്ടിമറിക്കാൻ ജി.എസ്.ടി വകുപ്പ് ; പ്രൊമോഷൻ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

  
സുനി അൽഹാദി
December 04, 2024 | 2:55 AM

GST department to crack down on online transfers

കൊച്ചി: ഓൺലൈൻ സ്ഥലംമാറ്റത്തിന് അനുവദിച്ച കാലാവധി അവസാനിക്കാൻ  നാലുമാസം മാത്രം ബാക്കിനിൽക്കെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ വിധി അട്ടിമറിക്കാൻ നീക്കങ്ങളുമായി ജി.എസ്.ടി വകുപ്പ്. ഇക്കഴിഞ്ഞ ഒക്ടോബർ 16നാണ് ജി.എസ്.ടി വകുപ്പിൻ്റെ തോന്നുംപടി സ്ഥലംമാറ്റത്തിന് കടിഞ്ഞാണിട്ടുകൊണ്ട് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിറക്കിയത്. 

2017ലെ പൊതുസ്ഥലംമാറ്റ ഉത്തരവ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  2025 മാർച്ച് 31നകം  ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കണമെന്ന കർശന നിർദേശമാണ് ട്രൈബ്യൂണൽ വകുപ്പ് അധികൃതർക്ക് നൽകിയത്. നിരവധി ജീവനക്കാർക്ക് ആശ്വാസം നൽകുന്ന ഈ വിധി അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് വകുപ്പിലെ ചില ഉന്നതർ. ട്രൈബ്യൂണൽ വിധിയ്ക്കെതിരേ ഹൈക്കോടതിയെ സമീപിക്കാൻ നീക്കങ്ങളാരംഭിച്ചതായാണ് സൂചന. കോടതിയിൽ നിന്ന് സ്റ്റേ വാങ്ങാനാണ് ശ്രമം. 
2024 മാർച്ചിനുശേഷം  ജീവനക്കാർക്ക് പ്രൊമോഷനും  നൽകിയിട്ടില്ല.

ജീവനക്കാർക്ക് അർഹതപ്പെട്ട പ്രൊമോഷനുകൾ ഓപ്പൺ വേക്കൻസിയിൽ നൽകുന്നതിന് ഓൺലൈൻ സ്ഥലംമാറ്റം തടസമല്ലെങ്കിലും ഇതിന്റെ മറവിൽ ജീവനക്കാരുടെ പ്രൊമോഷനുകൾ വകുപ്പ് വൈകിപ്പിച്ചിരിക്കുകയാണ്. ഇക്കാരണത്താൽ 2024 ഡിസംബറിൽ നിരവധി  ജീവനക്കാർ പ്രൊമോഷൻ ലഭിക്കാതെ വിരമിക്കും. ജോയിൻ്റ് കമ്മിഷണർ, ഡെപ്യൂട്ടി കമ്മിഷണർ, സ്റ്റേറ്റ് ടാക്സ് ഓഫിസർ, അസി.ടാക്സ് ഓഫിസർ തുടങ്ങി  100ലേറെ പ്രൊമോഷൻ തസ്തികകളാണ് സംസ്ഥാനത്തുള്ളത്.

ജി.എസ്.ടി എംപ്ലോയിസ് കൗൺസിൽ കൊടുത്ത കേസിലാണ് 2025 മാർച്ച് 31നകം ഓൺലൈൻ സ്ഥലംമാറ്റം നടപ്പാക്കണമെന്ന വിധി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ചത്.  ഓൺലൈൻ സംവിധാനം വരുന്നതോടുകൂടി  സ്ഥലംമാറ്റങ്ങൾ അഴിമതിരഹിതമാകുകയും സുതാര്യമാകുകയും ചെയ്യുമെന്നാണ് ജീവനക്കാർ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ നാളെ തണുത്ത കാലാവസ്ഥ;ചില പ്രദേശങ്ങളില്‍ മഞ്ഞിനും മഴയ്ക്കും സാധ്യത

uae
  •  5 days ago
No Image

പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ അധിക്ഷേപ പോസ്റ്ററുകൾ; വാഹനം കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  5 days ago
No Image

യുകെയിൽ മലയാളികൾക്ക് നാണക്കേട്; യുവതിയെ ക്രൂരമായി പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവും നാടുകടത്തലും

crime
  •  5 days ago
No Image

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സൗമൻ സെൻ ചുമതലയേറ്റു

Kerala
  •  5 days ago
No Image

ഖത്തറിലെ ആല്‍ഖോറില്‍ വീണ്ടും മീറ്റിയോറൈറ്റ് കണ്ടെത്തി

qatar
  •  5 days ago
No Image

യുണൈറ്റഡിനെ രക്ഷിക്കാൻ പഴയ പടക്കുതിരകൾ ഓൾഡ് ട്രാഫോർഡിലേക്ക് തിരിച്ചെത്തുന്നു?

Cricket
  •  5 days ago
No Image

ഒറ്റ റൺസ് പോലും നേടാതെ മന്ദാനയെ മറികടന്നു; ചരിത്രമെഴുതി ക്യാപ്റ്റൻ ജെമീമ

Cricket
  •  5 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: ബിജെപിക്കും പങ്കുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി; അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം

Kerala
  •  5 days ago
No Image

പശു ഉൽപ്പന്നങ്ങളിൽ നിന്ന് ക്യാൻസറിന് മരുന്ന് : ​ഗവേഷണത്തിന്റെ മറവിൽ കോടികളുടെ അഴിമതി; ചാണകത്തിനും ഗോമൂത്രത്തിനും ഈടാക്കിയത് പത്തിരട്ടി വില

National
  •  5 days ago
No Image

പ്രാവിന് തീറ്റ കൊടുത്തതിന് ലണ്ടനിൽ യുവതി പിടിയിൽ; കൈവിലങ്ങ് വച്ച് കസ്റ്റഡിയിലെടുത്തു

crime
  •  5 days ago