HOME
DETAILS

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

  
Web Desk
December 04, 2024 | 9:05 AM

KDMF Riyadh Leaders Conclave

റിയാദ്: സംഘശക്തിയിലൂടെ പ്രവാസ സാഫല്യം എന്ന പ്രമേയത്തില്‍ റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്‌കാരിക സംഘടനയായ റിയാദ് കോഴിക്കോട് ജില്ല മുസ്്‌ലിം ഫെഡറേഷന്‍ (കെഡിഎംഎഫ് റിയാദ് ) ത്രൈമാസ കാംപയിന്‍ ഇന്‍സിജാം സീസണ്‍ 2ന്റെ ഭാഗമായി ലീഡേഴ്‌സ് കോണ്‍ക്ലേവ് രണ്ടാംഘട്ടം സംഘടിപ്പിച്ചു. 

സംഘടന പ്രവര്‍ത്തനരംഗത്ത് നവോന്മേഷം പകരുന്നതിനും സംഘാടനത്തെ കൂടുതല്‍ മനസ്സിലാക്കുന്നതിനും വേണ്ടി മദീന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഉസ്താദ് ഇബ്രാഹിം ഫൈസി ജാറംകണ്ടി ഉദ്ഘാടനം ചെയ്തു. 
കെഡിഎംഫ് റിയാദ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ എസ്റ്റേറ്റ്മുക്ക് അധ്യക്ഷത വഹിച്ചു. 

ഉസ്താദ് അഷ്‌റഫ് ബാഖവി കരീറ്റിപ്പറമ്പ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.  കെഡിഎംഎഫ്് റിയാദ് ഉന്നതാധികാര സമിതി അംഗം ശമീര്‍ പുത്തൂര്‍ ആമുഖ പ്രഭാഷണം നടത്തി. 'സംഘാടനത്തിന്റെ മനഃശാസ്ത്രം' എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ ആക്റ്റിവിറ്റീസുകള്‍ ഉള്‍പ്പെടുത്തി അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ കൊടുവള്ളി ക്ലാസ് എടുത്തു. 

ഉസ്താദ് ഷാഫി ഹുദവി ഓമശ്ശേരി, ബഷീര്‍ താമരശ്ശേരി, കെഡിഎംഎഫ് റിയാദ് നേറ്റീവ് വിങ് ചെയര്‍മാന്‍ മൂസക്കുട്ടി നെല്ലിക്കാപ്പറമ്പ്, കെഡിഎംഎഫ്് റിയാദ് മുന്‍ ജന. സെക്രട്ടറി അസീസ് പുള്ളാവൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ക്യാംപ് ഡയറക്ടര്‍ ശറഫുദ്ധീന്‍ സഹ്‌റ നിയന്ത്രിച്ചു. ശരീഫ് മുട്ടാഞ്ചേരി, സഹീറലി മാവൂര്‍ ഗാനമാലപിച്ചു.

സാലിഹ് മാസ്റ്റര്‍ പരപ്പന്‍പോയില്‍, അഷ്‌റഫ് പെരുമ്പള്ളി, അമീന്‍ വെളിമണ്ണ, സൈനുല്‍ ആബിദ് മച്ചക്കുളം, ശരീഫ് കട്ടിപ്പാറ, ജാസിര്‍ ഹസനി കൈതപ്പൊയില്‍, ഹാസിഫ് കളത്തില്‍, മുനീര്‍ വെള്ളായിക്കോട്, സിദ്ധീഖ് ഇടത്തില്‍, ശമീര്‍ മച്ചക്കുളം എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഷബീല്‍ പുവാട്ടുപറമ്പ് സ്വാഗതവും സെക്രട്ടറി സഹീറലി മാവൂര്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാക്കളെ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  a day ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  a day ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  a day ago
No Image

'കേരളത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന് തീരാ നഷ്ടം'; ആലിക്കുട്ടി മുസ്‌ലിയാരുടെ മരണത്തിൽ അനുശോചിച്ച് പിണറായി വിജയൻ 

Kerala
  •  a day ago
No Image

ഫുജൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി യുവതിയും കൈക്കുഞ്ഞും മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

uae
  •  a day ago
No Image

കാൻസർ, വൃക്ക, ക്ഷയ രോ​ഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി

Kerala
  •  a day ago
No Image

അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍; നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനത്തിന് മറുപടി

latest
  •  a day ago
No Image

'ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത അധ്യാപകൻ'- ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

National
  •  a day ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; മുതിർന്ന പൗരന്മാർക്കും നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും വാക്ക്-ഇൻ സൗകര്യം

uae
  •  a day ago