സുസ്ഥിര ജലസ്രോതസ്സുകള്‍ ഉറപ്പാക്കാന്‍ സംയുക്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് സഊദി കിരീടാവകാശി
റിയാദ്: ജലസ്രോതസ്സുകളുടെ സുസ്ഥിരതയും പരിപാലനവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് സംയുക്ത പ്രവര്‍ത്തങ്ങള്‍ അനിവാര്യമാണെന്ന് സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍. ചൊവ്വാഴ്ച റിയാദില്‍ നടന്ന വണ്‍ വാട്ടര്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് കിരീടാവകാശി, 60 ലധികം വികസ്വര രാജ്യങ്ങളിലെ ജലമേഖലയിലെ 200ലധികം വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതിന് 6 ബില്യണ്‍ ഡോളറിലധികം ഫണ്ട് നല്‍കിയതായി പ്രഖ്യാപിച്ചു. യുണൈറ്റഡ് നേഷന്‍സ് കണ്‍വെന്‍ഷന്‍ ടു ദി സെര്‍ട്ടിഫിക്കേഷന്‍ കണ്‍വെന്‍ഷന്റെ (കോപ്16) കക്ഷികളുടെ 16-ാമത് സമ്മേളനത്തോടനുബന്ധിച്ച് ജല ഉച്ചകോടി സംഘടിപ്പിക്കുന്നത് കാലാവസ്ഥാ പ്രശ്‌നങ്ങളില്‍ സഊദിയുടെ താല്‍പ്പര്യം പ്രതിഫലിപ്പിക്കുന്നുവെന്ന് കിരീടാവകാശി പറഞ്ഞു.
ഇന്ന് ജലമേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. വരള്‍ച്ചയുടെ വര്‍ദ്ധനവ് ആശങ്കാജനകമാണ്. ഇത് ഉപയോഗ സാധ്യമായ ജലത്തിന്റെ ദൗര്‍ലഭ്യം, വഷളായിക്കൊണ്ടിരിക്കുന്ന മരുഭൂവല്‍ക്കരണ പ്രശ്‌നങ്ങള്‍, തല്‍ഫലമായി മനുഷ്യജീവിതത്തിനും സമൂഹത്തിനും ഭീഷണിയാകുന്ന നിരവധി പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. ഇതിന് രാജ്യങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ജലസ്രോതസ്സുകളുടെ സുസ്ഥിരതയും പരിപാലനവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടത് അനിവാര്യമാണ്. അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."