HOME
DETAILS

കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പഠനം

  
December 04, 2024 | 3:11 AM

Study that unemployment has increased in Kerala

തിരുന്നാവായ (മലപ്പുറം): കേരളത്തിൽ തൊഴിലില്ലായ്മ വർധിച്ചതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ  മന്ത്രാലയത്തിന്റെ പഠനം. കേരളത്തിലെ തൊഴിലില്ലായ്മ ഏപ്രിൽ-ജൂൺ കാലയളവിൽ10 ശതമാനമായിരുന്നത് ഇപ്പോൾ 10. 1 ആയി വർധിച്ചു. രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും കൂടുതൽ ജമ്മു കശ്മ‌ിരിലാണ് (11.8 ശതമാനം). രണ്ടാമത് ഒഡിഷയും (10.6 ശതമാനം), മുന്നാമത് ബിഹാറും (7.4 ശതമാനം) നാലാമത് കേരളവുമാണ്.

രാജ്യത്ത് വനിതകളുടെ തൊഴിൽ പ്രാതിനിധ്യം വർധിച്ചതായും പഠനത്തിൽ പറയുന്നു. 2017-18ൽ  22 ശതമാനം വനിതകളാണു തൊഴിലെടുത്തിരുന്നതെങ്കിൽ  2023-24 ൽ 40.3 ശതമാനമായി വർധിച്ചതായാണ് കണ്ടെത്തൽ.  ആകെ തൊഴിലാളികളിൽ വനിതകളുടെ പ്രാതിനിധ്യം 23.3 ശതമാനത്തിൽനിന്ന് 41.7 ആയി ഉയർന്നിട്ടുണ്ട്. വനിതകളുടെ തൊഴിലില്ലായ്‌മ 5.6 ശതമാനത്തിൽ നിന്ന് 3.2 ശതമാനമായി കുറഞ്ഞു.

ബിരുദാനന്തര ബിരുദമുള്ള വനിതകളിൽ 39.6 ശതമാനം പേർ ജോലി ചെയ്യുന്നുണ്ട്. ആറുവർഷം മുമ്പ് ഇത് 34.5 ശതമാനമായിരുന്നു.
ഹയർസെക്കൻഡറി വിദ്യാഭ്യാസമുള്ള വനിതകളിൽ ജോലി ചെയ്‌തിരുന്നവർ 11.4 ശതമാനമായിരുന്നത് 23.9 ശതമാനമായി വർധിച്ചിട്ടുണ്ട് . പ്രൈമറി വിദ്യാഭ്യാസമുള്ളവരിൽ ജോലി ചെയ്യുന്നവർ 24.19 ശതമാനത്തിൽ നിന്ന് 50.2 ശതമാനമായും വർധിച്ചു. ജനസംഖ്യയുടെ 58.2 ശതമാനം പേർ ഇന്ത്യയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. ആറ് വർഷം മുമ്പ് ഇത് 46.8 ശതമാനമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  a day ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  a day ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  a day ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  a day ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  a day ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  a day ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  a day ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  a day ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  a day ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  a day ago