സിറിയക്ക് അവസാന മുന്നറിയിപ്പ് നല്കി ഉര്ദുഗാന്
അങ്കാറ: വിമത കേന്ദ്രങ്ങളില്‍ സിറിയ നടത്തിക്കൊണ്ടിരിക്കുന്ന സൈനികാക്രമണങ്ങള്ക്കെതിരേ കടു ത്ത താക്കീതുമായി തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന്. സെപ്റ്റംബറിലെ കരാറനുസരിച്ച് ഇദ്ലിബില് നിര്‍മിച്ച തങ്ങളുടെ സൈനിക നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്ന് സിറിയന്‍ പട്ടാളം പിന്മാറിയില്ലെങ്കില് കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ഉര്ദുഗാന് ഭീഷണി മുഴക്കിയത്.
ഇദ്ലിബില് സൈനിക ഓപ്പറേഷന് അനിവാര്യമായിരിക്കുന്നു. നാം അവസാന മുന്നറിയിപ്പു നല്കിക്കൊണ്ടിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇദ്ലിബിലെ സിറിയന്‍ ആക്രമണങ്ങളില്‍ 13 തുര്‍ക്കി സൈനികരാണ് കൊല്ലപ്പെട്ടത്. അതേസമയം തുര്‍ക്കിയുടെ ഭീഷണിക്ക് പ്രതികരണവുമായി റഷ്യ രംഗത്തെത്തി. സിറിയന്‍ ഭരണകൂടത്തിനെതിരേ നടത്തുന്ന ഏത് സൈനിക നീക്കവും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയേയുള്ളൂവെന്നാണ് റഷ്യ അഭിപ്രായപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."