HOME
DETAILS

സംസ്ഥാന ബജറ്റ് 2017 ; കുതിപ്പിനു വഴിയൊരുക്കാന്‍

  
backup
March 03 2017 | 21:03 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-2017-%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf


കണ്ണൂര്‍: വിമാനത്താവളവും അഴീക്കല്‍ തുറമുഖമടക്കമുള്ള വന്‍കിട വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിലൂന്നി സംസ്ഥാന ബജറ്റ്. വിമാനത്താവളത്തിലേക്കും തുറമുഖത്തിലേക്കും യാത്രക്കാര്‍ കുതിച്ചെത്തുമ്പോള്‍ മികച്ച ഗതാഗത സൗകര്യമാണ് ഒരുക്കേണ്ടത്. ഇതിനു തന്നെയാണു സര്‍ക്കാര്‍ ബജറ്റില്‍ മുഖ്യപരിഗണന നല്‍കിയത്. കിഫ്ബി നിക്ഷേപിക്കുന്ന ഫണ്ടിലാണു ജില്ലയിലെ റോഡുകള്‍ക്കൊപ്പം പാലങ്ങള്‍ക്കും തുക വകയിരുത്തിയത്. വടക്കേ മലബാറിലെ രോഗികളുടെ ചിരകാല സ്വപ്നമായ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ നടപ്പാക്കുമെന്നു തീരുമാനിച്ച പയ്യന്നൂര്‍ താലൂക്ക് രൂപീകരിച്ചതും ജില്ലയുടെ വികസനത്തിനു വേഗം പകരും. കഴിഞ്ഞ ബജറ്റില്‍ ജില്ലയില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും ഇക്കുറി ആവര്‍ത്തിച്ചിട്ടില്ല.
ആരോഗ്യം

പരിയാരം മെഡിക്കല്‍ കോളജ് 2017-2018 വര്‍ഷം ഏറ്റെടുക്കും. മലബാര്‍ കാന്‍സര്‍ സെന്ററി നു 35 കോടി. കാന്‍സര്‍ സെന്റര്‍, ജില്ലാആശുപത്രി എന്നിവിടങ്ങളില്‍ കാത്ത് ലാബുകള്‍ക്കായി കിഫ്ബി ഫണ്ട്. പാനൂര്‍ താലൂക്ക് ആശുപത്രി ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിനു മുന്‍ഗണന.

വിമാനത്താവളം

സംസ്ഥാനത്തെ വന്‍കിട പദ്ധതികള്‍ക്കായി ബജറ്റില്‍ നീക്കിവച്ച 1552 കോടി രൂപയില്‍ കണ്ണൂര്‍ വിമാനത്താവളവും. മാസങ്ങള്‍ക്കകം വിമാനത്താവളം തുറക്കുമെന്നു ബജറ്റ് പ്രഖ്യാപനം. വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രധാന റോഡ് വികസനത്തിനു കിഫ്ബി നിക്ഷേപം. വിമാനത്താവള വികസനത്തിനുള്ള സ്ഥലമെടുപ്പ് നടപടി ഊര്‍ജിതമാക്കും. മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പൊലിസ് സ്റ്റേഷനും സ്ഥാപിക്കും.

കുടിവെള്ള പദ്ധതികള്‍
പേരാവൂര്‍-മുഴക്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള കുടിവെള്ള പദ്ധതിക്കു 25 കോടി, തലശ്ശേരി-കൂത്തുപറമ്പ് സമഗ്ര കുടിവെള്ള പദ്ധതിക്കു 25 കോടി, പായം-അയ്യന്‍കുന്ന് പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികള്‍ക്കു 25 കോടി. ജലക്ഷാമം തടയാന്‍ കുപ്പം, വളപട്ടണം, അഞ്ചരക്കണ്ടി, മാഹി പുഴകളില്‍ റഗുലേറ്ററുകള്‍ നിര്‍മിക്കാന്‍ കിഫ്ബി ഫണ്ട്.
ടട
വിദ്യാഭ്യാസംകണ്ണൂര്‍ സര്‍വകലാശാലക്കു 24 കോടി ഗ്രാന്‍ഡ്. ധര്‍മടത്ത് പുതിയ ഐ.ടി.ഐ സ്ഥാപിക്കും.
മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുന്ന സ്‌കൂളുകള്‍: കുറുമാത്തൂര്‍ ഗവ. വി.എച്ച്.എസ്.എസ്, വളപട്ടണം ഗവ. എച്ച്.എസ്.എസ്, തോട്ടട ഗവ. എച്ച്.എസ്.എസ്, കരിവെള്ളൂര്‍ എ.വി സ്മാരക ഗവ. എച്ച്.എസ്.എസ്, ചെറുതാഴം ഗവ. എച്ച്.എസ്.എസ്, പെരളശ്ശേരി എ.കെ.ജി എച്ച്.എസ്.എസ്, ചിറക്കര ഗവ. എച്ച്.എസ്.എസ്, പാട്യം ഗവ. എച്ച്.എസ്.എസ്, മുഴക്കുന്ന് ഗവ. എച്ച്.എസ്.എസ്, ചിറ്റാരിപ്പറമ്പ് ഗവ. എച്ച്.എസ്.എസ്.
ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്ന സ്‌കൂളുകള്‍: കതിരൂര്‍ ജി.വി.എച്ച്.എസ്.എസ്, ചെറുകുന്ന് ജി.വി.എച്ച്.എസ്.എസ്, കാക്കയങ്ങാട് പാല ജി.എച്ച്.എസ്.എസ്, ചാവശ്ശേരി ജി.എച്ച്.എസ്.എസ്, ചാല ജി.എച്ച്.എസ്.എസ്, വേങ്ങാട് ജി.എച്ച്.എസ്.എസ്, മുണ്ടേരി ജി.എച്ച്.എസ്.എസ്, കണ്ണാടിപ്പറമ്പ് ജി.എച്ച്.എസ്.എസ്, ഇരിക്കൂര്‍ ജി.എച്ച്.എസ്.എസ്, മയ്യില്‍ ജി.എച്ച്.എസ്.എസ്, മാതമംഗലം ജി.എച്ച്.എസ്.എസ്.


റോഡുകള്‍

പയ്യന്നൂര്‍ അമ്പലത്തറ-കാനായി-മണിയറ വയല്‍ റോഡ്-11 കോടി രൂപ, പയ്യാമ്പലം-ചാല്‍ ബീച്ച് -25, മണത്തണ-അമ്പായത്തോട്-20, ശ്രീകണ്ഠപുരം-നടുവില്‍-15, മട്ടന്നൂര്‍-പേരാവൂര്‍ -25, മണക്കടവ്-ആലക്കോട്-10, ആലക്കോട്-പാത്തന്‍പാറ കനകക്കുന്ന്-15, കണ്ണൂര്‍ താണ ധനലക്ഷ്മി ആശുപത്രി-ആനയിടുക്ക് റോഡ് വരെ അണ്ടര്‍പാസ്-20, കൂത്തുപറമ്പ് റിങ് റോഡ്-25, കരേറ്റ-മാലൂര്‍-20, ചമ്പാട്-കോപ്പാലം-തലശ്ശേരി-15, പെരുവംപറമ്പ്-നെല്ലിക്കാംപൊയില്‍-20, താഴെചൊവ്വ റെയില്‍വേ ഗേറ്റ്-ചൊവ്വ സ്പിന്നിങ്മില്‍ വരെ-20, മാടായി-എട്ടിക്കുളം എച്ച്.എസ് -25.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  26 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  31 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  4 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago