ഇ-സേവനങ്ങളുമായി ഡിജിറ്റല്‍ രഥം
കണ്ണൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലെത്തിക്കുന്നതിനും അതിന്റെ ഉപയോഗം പരിചയപ്പെടുത്തുന്നതിനുമായി ഡിജിറ്റല്‍ രഥം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. ഡിജിറ്റല്‍ സേവനങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തോടൊപ്പം അതിന്റെ ഭാഗമാവാന്‍ ജനങ്ങള്‍ക്ക് സൗകര്യമൊരുക്കുക കൂടിയാണ് മാര്‍ച്ച് ആറു മുതല്‍ 11 വരെ നടക്കുന്ന വാഹനപര്യടനത്തിലൂടെ ലക്ഷ്യമിടുന്നത്. ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനും ആവശ്യാനുസരണം മൊബൈല്‍ ഉള്‍പ്പെടെയുള്ളവയില്‍ ലഭ്യമാക്കാനും സാധിക്കുന്ന ഡിജിറ്റല്‍ ലോക്കര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാനും അവസരമുണ്ടാവും. ഇന്നുകണ്ണൂരിലെത്തുന്ന ഡിജിറ്റല്‍ രഥം മാര്‍ച്ച് 31 ഓടെ കാസര്‍കോട് സമാപിക്കും. മാര്‍ച്ച് ആറിന് രാവിലെ 10ന് കലക്ടറേറ്റ് പരിസരത്താണ് രഥത്തിന്റെ ഫ്ളാഗ് ഓഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."