കേരളത്തില്‍ ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരം ശക്തിപ്പെടുത്താനായി: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെട്ടതായും ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരം ശക്തിപ്പെടുത്താന്‍ സാധിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളുചെത്ത് വ്യവസായ മേഖലയിലെ തൊഴിലാളികള്‍ ആഗ്രഹിക്കുന്ന ടോഡി ബോര്‍ഡ് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണു സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പല കാര്യത്തിലും കേരളം രാജ്യത്തിനു മാതൃകയാണ്. തൊഴില്‍ മേഖലയിലും ഇതു ദൃശ്യമാണ്. മെച്ചപ്പെട്ട തൊഴിലാളി തൊഴിലുടമാ ബന്ധം രൂപപ്പെടുത്താന്‍ പുതിയ തൊഴില്‍നയത്തിനു കഴിഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തൊഴില്‍ സുരക്ഷിതത്വവും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുന്നതിനും അഭിമാനകരമായ നേട്ടങ്ങളാണുണ്ടായത്.
കേരളത്തെ തൊഴില്‍ സൗഹൃദവും നിക്ഷേപസൗഹൃദവുമാക്കുന്നതില്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."