ചേര്‍ത്തല നഗരത്തില്‍ തിങ്കളാഴ്ച മുതല്‍ പുതിയ ട്രാഫിക് പരിഷ്‌ക്കാരങ്ങള്‍
ചേര്‍ത്തല: നഗരത്തില്‍ ഗതാഗത പരിഷ്‌ക്കരണം. നഗരത്തിലെ പ്രധാന ഭാഗങ്ങയില്‍ ഫുട്പാത്ത് ഇന്റര്‍ലോക്ക് ടൈല്‍സ് വിരിയ്ക്കുവാന്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. ചേര്‍ത്തല ഗവ.ഗേള്‍സ് സ്‌കൂള്‍ ജംക്ഷന്‍ മുതല്‍ ചേര്‍ത്തല ദേവീക്ഷേത്രം ജങ്ക്ഷന്‍ വരെയും അവിടെ നിന്ന് വടക്കോട്ട് നഗരസഭ ഓഫിസിന് മുന്നിലും തെക്കോട്ട് ബസ് സ്റ്റോപ്പ് വരെയും നോ പാര്‍ക്കിങ് ഏരിയായി പ്രഖ്യാപിക്കും.
ഫുട്പാത്ത് തിരിച്ച് വെള്ള വര വരയ്ക്കുവാനും ചേര്‍ത്തല മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ സ്റ്റീല്‍ ഹാന്‍!ഡ്‌റെയില്‍ പിടിപ്പിക്കുവാനും തീരുമാനിച്ചു. വെള്ളിയാഴ്ച ഡിവൈഎസ്പി വൈ.ആര്‍.റസ്റ്റമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പുതിയ ട്രാഫിക് പരിഷ്‌ക്കാരങ്ങള്‍ക്ക് തീരുമാനമെടുത്തത്. ചേര്‍ത്തല ദേവീക്ഷേത്രത്തിന് മുന്നില്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഓട്ടോ സ്റ്റാന്‍ഡ് ഗതാഗത തടസമാവുന്നതിനാല്‍ ഇവിടെ നിന്ന് മാറ്റുവാനും തീരുമാനിച്ചിട്ടുണ്ട്.
നിലവില്‍ വടക്കേ അങ്ങാടി ജങ്ക്ഷന് പടിഞ്ഞാറുള്ള ബസ് സ്റ്റോപ്പ് അവിടെ നിന്ന് പടിഞ്ഞാറോട്ട് മാറ്റി പെട്രോള്‍ പമ്പിന് എതിര്‍വശത്ത് സ്ഥാപിക്കുവാനും ധാരണയായി. സെപ്റ്റിക് മാലിന്യവുമായി പോകുന്ന വാഹനങ്ങള്‍ക്ക് എതിരെ പൊലിസും മോട്ടോര്‍ വാഹനവകുപ്പും നഗരസഭയും ചേര്‍ന്ന് സംയുക്തപരിശോധന നടത്തി കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. ട്രാഫിക് ക്രമീകരണങ്ങള്‍ തിങ്കളാഴ്ച മുതല്‍ നടപ്പിലാക്കുമെന്നു അറിയിച്ചു. നഗരസഭാധ്യക്ഷന്‍ ഐസക് മാടവന, എം.വി.ഐ കെ.ജി ബിജു, സി.കെ മുരളിമോഹന്‍, സിബി പഞ്ഞിക്കാരന്‍, ബി വിനോദ് കുമാര്‍, ബേബി തുമ്പയില്‍, സി.ഐ വി.പി മോഹന്‍ലാല്‍, എസ്.ഐ സി.സി പ്രതാപചന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."