ചുങ്കം സിവില്‍ സപ്ലൈസ് ഗോഡൗണില്‍ അഗ്നിബാധ; 30 അരിച്ചാക്കുകള്‍ നശിച്ചു
ഫറോക്ക്: ചുങ്കം 8/4 ലെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ അഗ്നിബാധ. 30 അരിച്ചാക്കുകള്‍ കത്തിനശിച്ചു. ഇന്നലെ വൈകിട്ട് മൂന്നോടെയാണു സംഭവം. ഗോഡൗണിന്റെ ഷട്ടറില്‍ വെല്‍ഡിങ് നടത്തുന്നതിനിടെയാണ് അരിച്ചാക്കുകളിലേക്ക് തീ പടര്‍ന്നത്. കയറ്റിറക്ക് തൊഴിലാളികളാണ് ഗോഡൗണില്‍ നിന്നു പുകയുയരുന്നത് കണ്ടത്. ഇവര്‍ ഉടന്‍തന്നെ ഫയര്‍ഫോഴ്സില്‍ അറിയിച്ചു. മീഞ്ചന്തയില്‍ നിന്ന് ലീഡിങ് ഫയര്മാന് സി. ദിനേശ് കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമന സേന ഒന്നര മണിക്കൂറോളം പ്രയത്നിച്ചാണു തീയണച്ചത്. അരിയും ഗോതമ്പുമായി 100 ലോഡ് സാധനങ്ങള്‍ ഇവിടെ സ്റ്റോക്കുണ്ടായിരുന്നു. വേഗത്തില്‍ തീയണച്ചത് വന്‍ നാശനഷ്ടങ്ങളൊഴിവാക്കി.
മുഴുവന്‍ അരിച്ചാക്കുകളും നീക്കംചെയ്ത് പരിശോധിച്ച ശേഷം മാത്രമെ നഷ്ടം കണക്കാക്കാനാകൂവെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു. ഫറോക്ക് അഡിഷനല്‍ എസ്.ഐ എം.സി ഹരീഷിന്റെ നേതൃത്വത്തില്‍ പൊലിസും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."