കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ പിളര്‍പ്പ്: ജോണി നെല്ലൂര്‍ വിഭാഗം ജോസഫ് ഗ്രൂപ്പില്‍ ലയിക്കും
കോട്ടയം:കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ വീണ്ടും പിളര്‍പ്പ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ കേരള കോണ്‍ഗ്രസ് ജോണി നെല്ലൂര്‍ വിഭാഗം ലയിക്കും. ലയന പ്രമേയം ജോണി നെല്ലൂര്‍ വിഭാഗം പാസാക്കി. അനൂപ് ജേക്കബ് വിഭാഗം ജേക്കബ് ഗ്രൂപ്പായി തുടരാനും സമീപിച്ചു.
അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍ വിഭാഗങ്ങള്‍ കോട്ടയത്ത് പ്രത്യേകം യോഗം ചേര്‍ന്നതോടെയാണ് പിളര്‍പ്പിലേക്ക് ഔദ്യോഗികമായി എത്തിചേര്‍ന്നത്. അതെ സമയം ജോസഫ് വിഭാഗവുമായി ലയിക്കാനുള്ള ജോണി നെല്ലൂരിന്റെ തീരുമാനം അനൂപ് ജേക്കബ് അംഗീകരിച്ചില്ല.
ഈ മാസം 29 ന് എറണാകുളത്ത് ലയന സമ്മേളനം നടത്താനാണ് ജോണി നെല്ലൂര്‍ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. ലയന സമ്മേളനം നടക്കുമെന്ന് പി.ജെ.ജോസഫും വ്യക്തമാക്കിയിരുന്നു.
മാണിഗ്രൂപ്പില്‍ നിന്ന് ജേക്കബ് ഗ്രൂപ്പിലേക്ക് സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച് വന്ന വ്യക്തിയാണ് താനെന്നും അക്കാര്യമെല്ലാം മറന്നാണ് അനൂപ് ജേക്കബ് തന്നെ സമനില തെറ്റിയവനെന്ന് വിളിച്ച് ആക്ഷേപിക്കുന്നതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. അതേ സമയം തനിക്കെതിരേ ജോണി നെല്ലൂര്‍ നുണപ്രചരണം നടത്തുകയാണ് അനൂപ് ജേക്കബ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."