പെരുമ്പാവൂരിന് 82 കോടി
പെരുമ്പാവൂര്‍ : ധനകാര്യ മന്ത്രി ടി.എം തോമസ് ഐസക്ക് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി 82 കോടി രൂപ അനുവദിച്ചതായി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. വല്ലം മുതല്‍ ഇരിങ്ങോള്‍ വരെ നീളുന്ന റിങ് റോഡിന് 25 കോടി രൂപയും പുല്ലുവഴി മുതല്‍ പാണിയേലിപോരു വരെയുള്ള റോഡ് ബി.എം ആന്‍ഡ് ബി.സി ചെയ്യുന്നത് 20 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
പെരുമ്പാവൂര്‍ - ആലുവ റോഡിനു പതിനഞ്ച് കോടിയും എ.എം റോഡിനു 10 കോടിയും അനുവദിച്ചു. സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനു വേണ്ടി നിയോജകമണ്ഡലത്തില്‍ നിന്ന് ശുപാര്‍ശ ചെയ്ത പെരുമ്പാവൂര്‍ ഗേള്‍സ് സ്കൂളിനു ഒമ്പത് കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ കല്ലില്‍ ഗവ. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി മൂന്ന് കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."