കെണിയില്‍ വീഴാതെ കരടി; വനം വകുപ്പ് കാത്തിരിപ്പ് തുടരുന്നു
ഗൂഡല്ലൂര്‍: മേഫീല്‍ഡ് എച്ച്.എം.എല്‍ എസ്റ്റേറ്റില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങാതെ കരടി.
നാലു ദിവസമായി കൂടു സ്ഥാപിച്ച് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും കൂടിന് ഏഴയലത്തു പോലും ഇതുവരെ കരടി എത്തിയിട്ടില്ല. ഇക്കഴിഞ്ഞ 19ന് എസ്റ്റേറ്റില്‍ ജോലി ചെയ്യുകയായിരുന്ന സ്ത്രീ തൊഴിലാളിയെ കരടി ആക്രമിച്ചു പരുക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് വനം വകുപ്പ് ഭീതി പരത്തുന്ന കരടിയെ പിടികൂടാന്‍ കൂടു സ്ഥാപിച്ചത്. എന്നാല്‍ ആക്രമണമുണ്ടായതിന് ശേഷം ഇതുവരെ പ്രദേശത്ത് കരടിയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ വനം വകുപ്പ് കാത്തിരിപ്പ് വെറുതേയാകുമോ എന്ന ആശങ്കയിലാണ്. ഇത് രണ്ടാം തവണയാണ് എസ്റ്റേറ്റില്‍ തൊഴിലാളികള്‍ക്ക് നേരെ കരടിയുടെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞവര്‍ഷം കഴിഞ്ഞ ദിവസം കരടി ആക്രമണമുണ്ടായ സ്ഥലത്തിന്റെ സമീപത്തുള്ള രണ്ടാംനമ്പറില്‍ വച്ച് അമ്മാളു എന്ന സ്ത്രീയേയും കരടി ആക്രമിച്ചിരുന്നു. തുടര്‍ന്ന് കരടിയെ പിടികൂടാന്‍ വനം വകുപ്പ് ശ്രമം നടത്തിയിരുന്നെങ്കിലും അതും പരാജയപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."