HOME
DETAILS
MAL
കെ.സുരുന്ദ്രന് തലസ്ഥാനത്ത് സ്വീകരണം; സ്ഥാനമേറ്റെടുക്കാന്‍ ബി.ജെ.പി ആസ്ഥാനത്തേക്ക്
backup
February 22 2020 | 06:02 AM
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റെടുക്കാന്‍ തലസ്ഥാനത്തെത്തിയ കെ.സുരേന്ദ്രന് വന്‍ സ്വീകരണം. റോഡ് ഷോയുടെ അകമ്പടിയോടെയാണ് ബി.ജെ.പി ആസ്ഥാനത്ത് എത്തുക. കുന്നുകുഴിയിലെ ബിജെപി ആസ്ഥാനത്താണ് സ്ഥാനമേറ്റെടുക്കല്‍ ചടങ്ങ്.
കേന്ദ്രമന്ത്രി വി മുരളീധരന്‍ അടക്കം നേതാക്കളുടെ നീണ്ട നിര തന്നെ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. എംഎല്‍എ ഒ രാജഗോപാല്‍ ,ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും ബിജെപി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.
പിഎസ് ശ്രീധരന്‍ പിള്ള സ്ഥാനമൊഴിഞ്ഞ് ഇടവേളക്ക് ശേഷമാണ് കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."