കാണാതായ നഴ്സിനെയും കുഞ്ഞിനെയും കര്‍ണാടകയില്‍ കണ്ടെത്തി
തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നു രോഗിയുടെ കൂട്ടിരിപ്പുകാരനോടൊപ്പം കാണാതായ നഴ്സിനേയും രണ്ടര വയസുകാരി മകളേയും കര്‍ണാടകയിലെ ചിക്മംഗളൂരില്‍ നിന്നു പൊലിസ് കണ്ടെത്തി. പരിയാരം കുമ്പളപ്പാറ നരിമട റോഡില്‍ തടത്തിവിള വീട്ടില്‍ യോഹന്നാന് ഡാനിയേലിന്റെ ഭാര്യ ദീപ്തി(30), മകള്‍ ഐഡ എന്നിവരെയാണ് ഫെബ്രുവരി എട്ടു മുതല്‍ കാണാതായത്.
മകളെ ദന്തഡോക്ടറെ കാണിക്കാനെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ദീപ്തി തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പരിയാരം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തളിപ്പറമ്പ് സി.ഐ കെ.ഇ പ്രേമചന്ദ്രന്, പരിയാരം പ്രിന്‍സിപ്പല്‍ എസ്.ഐ എം രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് അ ന്വേഷണം പുരോഗമിച്ചുവരികെയാണ് ദീപ്തിയെയും മകളെയും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ദീപ്തിയുടെ അക്കൗണ്ടില്‍ നിന്നു കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ എ.ടി.എം വഴി പണം പിന്‍വലിച്ചതാണ് ഇവരെ കണ്ടെത്താന്‍ പൊലിസിന് തുണയായത്. ഇവിടെയുളള ഒരു ലോഡ്ജില്‍ നിന്ന് ഇവരെ പിടികൂടുകയുമായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പരിയാരത്ത് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ സ്ത്രീയുടെ മകനോടൊപ്പമാണ് ദീപ്തി പോയിരുന്നത്. ഈ സ്ത്രീയേയും മകനേയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."