മോഡിയുടെ രാഷ്ട്രീയമാണ് പിണറായി കേരളത്തിൽ പയറ്റുന്നത്: രമേശ് ചെന്നിത്തല
സംസ്ഥാന ആഭ്യന്തര വകുപ്പിൽ നടന്ന അഴിമതിയെ കുറിച്ച് സി.ബി.ഐ അന്യോഷണം വേണമെന്ന കാര്യത്തിൽ ഉറച്ച് നിൽ ക്കുകയാണ്. പോലീസിൽ ഒരു കാലത്തും കാണാത്ത അഴിമതി യാണ് നടന്ന് കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവില്ലാ തെ ഈ അഴിമതിയൊന്നും നടക്കില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ വിജിലൻസ് അന്യോഷണം ആവശ്യപ്പെട്ട് ഹർജി നൽകിയെങ്കിലും അനുവദിച്ചില്ല. ഫെബ്രുവരി 25 ന് നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ കേന്ദ്ര-കേരള സർക്കാറുക ളുടെ ജനവിരുദ്ധവും അഴിമതിപൂർണ്ണവുമായ ഭരണത്തിനെതി രെയുള്ള സമര പരിപാടികൾക്ക് രൂപം നൽകും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ യോജിച്ച സമര പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. നിയമസഭ പ്രമേയം പാസാക്കിയതും സുപ്രീം കോടതിയിൽ ഹരജി കൊടുത്തതു മെല്ലാം യോജിപ്പിന്റെ തുടർച്ചയാണ്. ഇവ്വിഷയത്തിൽ കേരള ജനത ഒറ്റക്കെട്ടാണെന്ന് സന്ദേശം നൽകാൻ ഇതിലൂടെ കഴിഞ്ഞു. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ സ്വന്തമായ പരിപാടികൾ പ്രഖ്യാപിക്കുകയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയും ചെയ്തത് മുഖ്യമന്ത്രിയും സി.പി.എമ്മുമാണ്. കോൺഗ്രസ്സും യു.ഡി.എഫും പൗരത്വ നിയമത്തിനെതിരെ ഏറ്റവും ശക്തമായ സമര പരിപാടികളുമായാണ് മുന്നോട്ട് പോകുന്നത്. എൻ.പി. ആറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ സെൻസെസിൽ കടന്ന് കൂടിയത് സംശയാസ്പദമാണ്. അത് കൊണ്ടാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്താതെ സെൻസെസുമായി മുന്നോട്ട് പോകരു തെന്ന് ആവശ്യപ്പെത്തത്.
ഇന്ത്യയെ മതാധിഷ്ടിത രാജ്യമാക്കാനുള്ള മോഡിയുടെയും അമിത്ഷായുടെയും ലക്ഷ്യം ഇന്ത്യൻ ജനത അനുവദിക്കുക യില്ല. നൂറ്റാണ്ടുകളായി മതേതരത്വം പുലരുന്ന നമ്മുടെ രാജ്യത്ത് ആർ.എസ്.എസിന്റെ അജണ്ട നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. പൗരത്വ നിയമം മുസ്ലിംകളുടെ മാത്രം പ്രശ്നമല്ല. അത് കൊണ്ടാണ് രാജ്യത്തെ ബഹു ഭൂരിപക്ഷം വരുന്ന ജനങ്ങളും ഈ നിയമത്തിനെതിരെയുള്ള പോരാട്ടത്തിൽ അണിചേർന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളന ത്തിൽ കുഞ്ഞികുമ്പള, അബ്ദുല്ല വല്ലാഞ്ചിറ, രഘുനാഥ് പറശ്ശി നിക്കടവ്, ശഫീഖ് കിനാലൂർ, മുഹമ്മദാലി മണ്ണാർക്കാട് എന്നിവർ പങ്കെടുത്തു. വെള്ളിയാഴ്ച ഉച്ചക്ക് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രമേശ് ചെന്നിത്തലയെ റിയാദ് ഓ.ഐ.സി.സി നേതാക്കളും പ്രവർത്തകരും സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."