സ്വകാര്യ ബാങ്കുകള്‍ക്കു പിന്നാലെ എസ്ബിഐയും; നഗരങ്ങളില്‍ 2000 രൂപ മിനിമം ബാലന്‍സ് നിര്‍ബന്ധം
ന്യൂഡല്‍ഹി: സ്വകാര്യ ബാങ്കുകളും ന്യൂജനറേഷന് ബാങ്കുകളും ഡിജിറ്റല്‍ ഇടപാടിന്റെ മറവില്‍ പിഴയീടാക്കിയതിനു പിന്നാലെ എസ്ബിഎയും അക്കൗണ്ടില്‍ മിനിമം ബാലന്‍സ് പരിധി വര്‍ധിപ്പിച്ച് ഉത്തരവിറക്കി. ഓരോ പ്രദേശത്തും മിനിമം ബാലന്‍സിന്റെ പരിധിയില്‍ വ്യത്യാസമുണ്ട്. ഇതനുസരിച്ചാണ് പിഴ ഈടാക്കുക.
മെട്രോനഗരങ്ങളില്‍ 5000 രൂപയാണ് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക. നഗരങ്ങളില്‍ 3000 രൂപയും അര്ധനഗരങ്ങളില് 2000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയുമാണ് മിനിമം ബാലന്‍സായി അക്കൗണ്ടില്‍ വേണ്ടത്. ഇത് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
അക്കൗണ്ടില്‍ മിനിമം വേണ്ട തുകയും നിലവില്‍ അക്കൗണ്ടിലുള്ള തുകയും തമ്മിലുള്ള അന്തരം കണക്കായിട്ടാണ് പിഴ ഈടാക്കുക. മെട്രോ നഗരങ്ങളില്‍ മിനിമം ബാലന്സിനോക്കാള് 75 ശതമാനം കുറവാണ് അക്കൗണ്ടിലുള്ളതെങ്കില്‍ 100 രൂപയും സേവന നികുതിയുമാണ് പിഴയായി ഉണ്ടാവുക.
50 നും 75 നും ഇടയിലാണെങ്കില്‍ 75 രൂപയും സേവന നികുതിയും, 50 ശതമാനത്തില്‍ താഴെയാണെങ്കില്‍ 50 രൂപയും സേവന നികുതിയുമാണ് പിഴയായി നല്‍കേണ്ടി വരിക.
അതേസമയം, ഗ്രാമപ്രദേശങ്ങളില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ 20 രൂപ മുതല്‍ 50 രൂപ വരെയും സേവനനികുതിയുമായിരിക്കും പിഴ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."