കൊട്ടിയൂര്‍ പീഡനം; ഇരയോടും കുടുംബത്തോടും മാപ്പു പറഞ്ഞ് രൂപത
കല്‍പ്പറ്റ: കൊട്ടിയൂര്‍ പീഡനത്തില്‍ ഇരയായ പെണ്‍കുട്ടിയോടും കുടുംബത്തോടും മാപ്പു പറഞ്ഞ് മാനന്തവാടി രൂപത. രൂപതാ മെത്രാന്‍ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം മാപ്പു പറഞ്ഞെഴുതിയ കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
'തന്റെ സമക്ഷത്തിന് ഏല്‍പ്പിക്കപ്പെട്ടിരുന്ന അജഗണം സൂക്ഷിപ്പുകാരന്റെ തന്നെ ഇരയായി എന്നത് നമുക്കാര്‍ക്കും ഉള്‍കൊള്ളാന്‍ പറ്റുന്ന കാര്യമല്ല. ഇവിടെ ഇരയാക്കപ്പെട്ട പ്രിയപ്പെട്ട മകളേയും അവളുടെ നല്ലവരും നിഷ്‌കളങ്കളരുമായ മാതാപിതാക്കളേയും സഹോദരങ്ങളേയും ബന്ധുക്കളേയും എന്തു പറഞ്ഞു ഞാന്‍ ആശ്വസിപ്പിക്കും? പ്രിയപ്പെട്ടവരെ നിങ്ങളെ ഞാന്‍ ദൈവസമക്ഷം സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നു. നിങ്ങളുടെ കണ്ണീര് ദൈവം കാണുന്നുണ്ട്.
ആ കണ്ണീരോടു കൂടി എന്റേയും ഞാന്‍ ചേര്‍ക്കുന്നു. നിങ്ങളോട് എനിക്ക് ഒന്നേ പറയാനൊള്ളു, മാപ്പ്' കത്തില്‍ ബിഷപ്പ് ചൂണ്ടിക്കാട്ടി. മാനന്തവാടി രൂപതാ കാര്യാലയത്തില്‍ നിന്ന് ഫെബ്രുവരി 28ന് നല്‍കിയ കത്തിലാണ് ഇരയോടും കുടുംബത്തോടും മാപ്പ് പറയുന്നത്.
അതേസമയം, കേസില്‍ വയനാട് സി.ഡബ്ല്യൂ.സി ചെയര്‍മാനും മാനന്തവാടി രൂപത പി.ആര്‍.ഒയുമായ അഡ്വ. ഫാദര്‍ തോമസ് പേരകവും നിയമലംഘിച്ചെന്ന് ആരോപണം നേരിടുന്നുണ്ട്. നിയമങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് അന്വേഷണ സംഘം സി.ഡബ്ല്യൂ.സി ഓഫിസിലെത്തി പ്രഥമികാന്വേഷണം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."