ആസ്ത്രേലിയന്‍ ഓപണ്‍: സെറീന പുറത്ത്
മെല്‍ബണ്‍: അമേരിക്കന്‍ വനിതാ താരം സെറീനാ വില്യംസ് ആസ്ത്രേലിയന്‍ ഓപണില്‍ നിന്ന് പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെക്ക് റിപ്പബ്ലിക് താരം കരോലിന പ്ലിസ്കോവയോടാണ് സെറീന പരാജയപ്പെട്ടത്. 6-4, 4-6, 7-5 എന്ന സ്കോറിനായിരുന്നു പ്ലിസ്കോവയുടെ വിജയം. സെമിഫൈനല്‍ ഉറപ്പിച്ചിരിക്കെയാണ് സെറീനയുടെ പുറത്താകല്‍.
ആദ്യ സെറ്റിലെ തോല്‍വിക്ക് രണ്ടണ്ടാം സെറ്റില്‍ മറുപടി നല്കിയ താരം മൂന്നാം സെറ്റിലും ജയം ഏറെക്കുറെ ഉറപ്പിച്ചതായിരുന്നു. 4-1 എന്ന നിലയില്‍ മുന്നിലുണ്ടണ്ടായിരുന്ന സെറീനയെ പിടിച്ച്നിര്‍ത്തി പ്ലിസ്കോവ മൂന്നാം സെറ്റും മാച്ചും സ്വന്തമാക്കി. മൂന്നാം സെറ്റിലെ മിന്നുന്ന പ്രകടനമാണ് പ്ലിസ്കോവയ്ക്ക് തുണയായത്. അമ്മയായതിന് ശേഷം ഗ്രാന്സ്ലാം കിരീടം നേടുകയെന്ന സെറീനയുടെ സ്വപ്നത്തിന് ഇതോടെ തിരിച്ചടിയായി. അമ്മയായതിന് ശേഷം ഒരു ഗ്രാന്സ്ലാം സ്വന്തമാക്കണമെങ്കില്‍ സെറീനക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. പുരുഷ സിംഗിള്‍സില്‍ സെര്‍ബിയന്‍ താരം നൊവോക് ദ്യോകോവിച്ച് സെമിയില്‍ പ്രവേശിച്ചു.
ക്വാര്‍ട്ടറില്‍ ജപ്പാന് താരം കെയ് നിഷികോരി പിന്മാറിയതിനെ തുടര്‍ന്നാണ് ദ്യോക്കോവിച്ചിന് സെമി ഉറപ്പായത്. ദ്യോക്കോവിച്ച് 6-1, 4-1 എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു നിഷികോരി പരുക്കിനെ തുടര്‍ന്ന് പിന്മാറിയത്.ആസ്ത്രേലിയന്‍ ഓപണില്‍ ആറു തവണ ചാംപ്യനായ ദ്യോക്കോവിച്ച് ഇക്കുറി ഏഴാം കിരീടം ലക്ഷ്യംവെച്ചാണ് കളിക്കുന്നത്. ക്വാര്‍ട്ടറില്‍ ദ്യോക്കോവിച്ച് മേധാവിത്വം നേടിയതിന് പിന്നാലെ തുടയില്‍ പരുക്കേറ്റ നിഷികോരി പിന്മാറ്റം അറിയിക്കുകയായിരുന്നു. സെമിയില്‍ ഫ്രഞ്ച് താരം ലൂക്കാസ് പൗലിയാണ് ദ്യോക്കോവിച്ചിന്റെ എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."