വണ്ടൂര്‍ മണ്ഡലത്തിലെ വിവിധ പ്രവൃത്തികള്‍ക്ക് ഫണ്ടുകള്‍ അനുവദിച്ചു
വണ്ടൂര്‍: നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികള്‍ക്ക് ഫണ്ടുകള്‍ അനുവദിച്ചു. വാണിയമ്പലം-താളിയംകുണ്ട് റോഡ് നവീകരണത്തിന് 10 കോടി രൂപയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തി അനുവദിച്ചത്. പുള്ളിപ്പാടം-ഓടായിക്കല്‍ വീട്ടികുന്ന് റോഡ്, മഞ്ചേരി-വണ്ടൂര്‍-എളങ്കൂര്‍ റോഡിലെ സത്യന്‍ പടി മുതല്‍ വണ്ടൂര്‍ വരെ റബ്ബറൈസേഷന്‍, തച്ചംങ്കോട്-കല്ലാമൂല റോഡ് മൂന്നാം ഘട്ടം,തിരുവാലി-കോട്ടാല റോഡ് രണ്ടാം ഘട്ടം, ഉദിരംപൊയില്‍-മാളിയേക്കല്‍ റോഡ്,നടുവത്ത്- വടക്കുംപാടം റോഡ്, കാളികാവ്-കുട്ടത്തി-കരുവാരക്കുണ്ട് റോഡ്, തൃക്കൈകുത്ത് പാലം നിര്‍മാണം, തുവ്വൂര്‍ മാതോത്ത് പാലം നിര്‍മാണം, കാക്കത്തോട് പാലം പുനര്‍നിര്‍മാണം,പന്നിക്കോട്ടുമുണ്ട പാലം നിര്‍മാണം, കാളികാവ് മുത്തം തണ്ടില്‍ പാലം നിര്‍മാണം എന്നീ പ്രവൃത്തികള്‍ക്കാണ് ബജറ്റില്‍ തുക അനുവദിച്ചത്.സ്ഥലം എം.എല്‍.എ എ.പി അനില്‍കുമാറിന്റെ നിരന്തര ശ്രമഫലമായാണ് സര്‍ക്കാര്‍ ഈ റോഡിന് തുക നീക്കിവെച്ചത്.
കൂടാതെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ അഞ്ചു വിദ്യാലയങ്ങളും തെരഞ്ഞെടുത്തു. വണ്ടൂര്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരുവാലി ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പുല്ലങ്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വാണിയമ്പലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കരുവാരക്കുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയാണ് മികവിന്റെ കേന്ദ്രങ്ങളാക്കുന്ന വിദ്യാലയങ്ങള്‍. സ്ഥലം എം.എല്‍.എ.എ.പി അനില്‍കുമാറിന്റെ നിരന്തര ശ്രമഫലമായാണ് സര്‍ക്കാര്‍ ഈ റോഡിന് തുക നീക്കിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."