15 വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ്
പാലക്കാട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ നിബന്ധനകള്‍ പാലിക്കാതെയുളള വ്യാപാരം നടത്തിയതിന് 15 വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കി.
വില പ്രദര്‍ശിപ്പിക്കാതെയുളള പാക്കറ്റുകളില്‍ വില്‍പ്പന നടത്തുക, അളവുതൂക്ക് ഉപകരണങ്ങളില്‍ കൃത്രിമത്വം കാണിക്കുക, പാക്കിംങ് രജിസ്‌ട്രേഷന്‍ ഇല്ലാത്ത പാക്കറ്റുകളില്‍ വില്‍പന നടത്തുക എന്നിവയുടെ നിയന്ത്രണം ലക്ഷ്യമിട്ടാണ് പരിശോധന നടത്തിയത്. വില പ്രദര്‍ശിപ്പിക്കാതെയുളള പാക്കറ്റുകളില്‍ വില്‍പനയാണ് പരിശോധനയില്‍ കൂടുതലും കണ്ടെത്തിയത്.
അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരായ എസ്.എ അബ്ദുള്‍ ഫൈസല്‍, സി.വി.ഈശ്വരന്‍, സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ജോയ് വര്‍ഗ്ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ രണ്ട് സ്‌ക്വാഡുകളായാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഇന്‍സ്‌പെക്ടര്‍മാരായ വി.രാധാകൃഷ്ണന്‍, എം.പങ്കജവല്ലി, പി.വി.അജീഷ്, ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റുമാരായ പി.കുമാരന്‍ , ക്രിസ്റ്റഫര്‍, എസ്. വിദ്യാധരന്‍, പി.കെ.കൃഷ്ണപ്രസാദ് , പി.എസ്.ജനാര്‍ദ്ധനന്‍ , പി.കെ.രത്‌നാമണി എന്നിവര്‍ പങ്കടെുത്തു. ഉപഭോക്താക്കള്‍ അളവ് തൂക്ക നിയമലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ 0491 2505268 എന്ന നമ്പറിലോ ഇമെയിലിലോ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."