പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലിസിന് മനഃസാക്ഷി ഉണ്ടായാല്‍ മതി: എ.ഐ.എസ്.എഫ്
തൃശൂര്‍: ജിഷ്ണു പ്രണോയ് വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഇരട്ടച്ചങ്കിന്റെ ആവശ്യമില്ലെന്നും പൊലിസിനു അല്പമെങ്കിലും തൊലിക്കട്ടിയും മനഃസാക്ഷിയും ഉണ്ടായാല്‍ മതിയെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന് പറഞ്ഞു.
ജിഷ്ണു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എ.ഐ.എസ്.എഫ് നടത്തിയ എസ്.പി ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവോയിസ്റ്റ് വേട്ടയില്‍ കാണിച്ച പകുതി ധീരത ഈ കേസില്‍ കാണിച്ചിരുന്നെങ്കില്‍ ഇന്നു പ്രതികള്‍ അഴിക്കുള്ളിലാകുമായിരുന്നു. ജിഷ്ണുവിന്റെ അമ്മയുടെ കണ്ണുനീരിനെ അവഗണിക്കാന്‍ ശ്രമിച്ചാല്‍ വലിയ പ്രത്യാഘതങ്ങള്‍ പൊലിസ് നേരിടേണ്ടി വരും.
സ്വാശ്രയ മോനേജ്മെന്റുകളുടെ ചൂഷണത്തിന് ഇരയായ വിദ്യാര്‍ഥികളുടെ പരാതികളെ പൊലിസ് പക്ഷപാതപരമായാണ് സമീപിക്കുന്നത്.
ലോ അക്കാദമിയിലെ ദലിത് പീഡകരെയും നെഹ്റു കോളജ് മാനേജ്മെന്റിനെയും സംരക്ഷിക്കാനാണു പൊലിസ് ശ്രമിക്കുന്നത്. 58 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തത് അതിന്റെ തെളിവാണന്നും ശുഭേഷ് സുധാകരന് പറഞ്ഞു. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് സുബിന് നാസര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി.ജി വിഷ്ണു, വി.എന്‍ അനീഷ്, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ടി.ആര് രമേഷ്കുമാര്‍, കെ.പി സന്ദീപ്, വി.കെ വിനീഷ്, കെ.ജെ ജോയ്സ്, ശ്യാല്‍ പുതുക്കാട്, എം.യു കബീര്‍, രമ്യാ രാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."