HOME
DETAILS

'പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ'

  
backup
January 24 2019 | 05:01 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0

ആലപ്പുഴ: കേരളം സാമ്പത്തിക ക്ലേശം നേരിടുന്നുവെന്ന് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും പറയുമ്പോള്‍ തന്നെ സംസ്ഥാനത്തിന്റെ ധനസ്ഥിതി തകര്‍ക്കുന്ന തരത്തില്‍ ബജറ്റ് ചോര്‍ത്തി നല്‍കിയിരിക്കുകയാണെന്ന് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
പ്രളയദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കാട്ടുന്ന അനാസ്ഥയ്‌ക്കെതിരെ യു ഡി എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്‌ട്രേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബജറ്റില്‍ ആംനസ്റ്റി സ്‌കീം പ്രഖ്യാപിക്കുമെന്ന് ധനകാര്യമന്ത്രി പറഞ്ഞതിലൂടെ നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ബജറ്റ് ചോര്‍ത്തി നല്‍കി പൂഴ്ത്തി വെയ്പ്പുകാര്‍ക്ക് അതിനുള്ള അവസരം നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ നവംബര്‍ മാസം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നികുതി പിരിവ് കുറയ്ക്കണമെന്ന് പരസ്യമായി പറഞ്ഞതിന് പിന്നാലെ ഇപ്പോള്‍ ബജറ്റില്‍ ആംനസ്റ്റി സ്‌കീം പ്രഖ്യാപിക്കുമെന്ന് ധനകാര്യമന്ത്രി പറയുന്നത് ബജറ്റ് ചോര്‍ത്തി നല്‍കുന്നതിന് തുല്യമാണ്. സംസ്ഥാനത്തിന്റെ വരുമാനം ബോധപൂര്‍വ്വം കുറയ്ക്കുന്നതിനുള്ള കള്ളക്കളിയാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല പട്ടികയുടെ കാര്യത്തില്‍ പിണറായി വിജയന്‍ നടത്തിയത് മുതുകാടിനെ തോല്‍പ്പിക്കുന്ന മാജിക്കാണ്. ആണിനെ പെണ്ണാക്കുന്ന മാജിക് നടത്തിയാണ് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചെന്ന പട്ടിക വിപുലപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പി കെ ശശിയ്ക്ക് പിന്തുണ നല്‍കുന്നതാണ് പിണറായിയുടെ നവോത്ഥാനം. അത് സ്ത്രീവിരുദ്ധ നവോത്ഥാനമാണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ളവരുടെ കേരളമെന്നും ഇഷ്ടമില്ലാത്തവരുടെ കേരളമെന്നും രണ്ടായി വിഭജിച്ചാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഇഷ്ടമില്ലാത്തവരെ ജയിലിലടയ്ക്കുന്നു.പ്രളയബാധിതര്‍ക്കെന്ന പേരില്‍ വിദേശത്തും സ്വദേശത്തും പിരിവുനടത്തി കോടികള്‍ ലഭിച്ചെങ്കിലും ദുരിതബാധിതര്‍ക്ക് ഒന്നും ചെയ്യുന്നില്ല.
പ്രളയത്തിന്റെ പേരില്‍ ബജറ്റില്‍ ഒരുശതമാനം സെസ് ഏര്‍പ്പെടുത്താനാണ് നീക്കം.പ്രളയദുരിതത്തില്‍പ്പെട്ടവരും ഇത് നല്‍കേണ്ടിവരുമെന്നതാണ് ദുരവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ എം മുരളി അധ്യക്ഷത വഹിച്ചു.ഡി സി സി പ്രസിഡന്റ് എം ലിജു, നേതാക്കളായ സി ആര്‍ ജയപ്രകാശ്, ബി ബാബുപ്രസാദ്, ജോണ്‍സണ്‍ എബ്രാഹം, എ എ ഷുക്കൂര്‍, ഷാനിമോള്‍ ഉസ്മാന്‍, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, കെ പി ശ്രീകുമാര്‍, ഡി സുഗതന്‍, കെ കെ ഷാജു, എ എം നസീര്‍, വി ബഷീര്‍കുട്ടി, വി ടി ജോസഫ്, വി സി ഫ്രാന്‍സിസ്, ബി രാജശേഖരന്‍, ജോര്‍ജ്ജ് ജോസഫ്, കളത്തില്‍ വിജയന്‍, ജേക്കബ് തോമസ് അരികുപുറം, പി വി സുന്ദരം, സി കെ ഷാജിമോഹന്‍, എസ് ശരത്, ജി മുകുന്ദന്‍പിള്ള, എം എന്‍ ചന്ദ്രപ്രകാശ്, സുനില്‍ ജോര്‍ജ്ജ്, എബി കുര്യാക്കോസ്, പി നാരായണന്‍കുട്ടി, ഇ സമീര്‍, വി ഷുക്കൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാവിലെ ആറുമണിമുതല്‍ നേതാക്കളും പ്രവര്‍ത്തകരും കളക്‌ട്രേറ്റിന്റെ മൂന്ന് ഗേറ്റുകളും ഉപരോധിച്ചു. ഉദ്യോഗസ്ഥര്‍ക്ക് അകത്ത് പ്രവേശിക്കാന്‍ കഴിയാതിരുന്നതിനാല്‍ പ്രവര്‍ത്തനം സ്തംഭിച്ചു. ഉച്ചയ്ക്ക് ഒരുമണിയ്ക്ക് ഉപരോധം അവസാനിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago