HOME
DETAILS

വെടിയുണ്ട കണ്ടെത്തിയ സംഭവം: മിലിട്ടറി ഇന്റലിജന്‍സും എന്‍.ഐ.എയും അന്വേഷണം ആരംഭിച്ചു

  
backup
February 24 2020 | 04:02 AM

%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b8%e0%b4%82%e0%b4%ad
അന്വേഷണ ചുമതല എ.ടി.എസിന്
കൊല്ലം: കുളത്തൂപ്പുഴയിലെ വനമേഖലയില്‍ 14 വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. മേജര്‍ മുകേഷിന്റെ നേതൃത്വത്തിലുള്ള മിലിട്ടറി ഇന്റലിജന്‍സിനൊപ്പം അന്വേഷണത്തിന് എന്‍.ഐ.എയും എത്തിയിരുന്നു.
സംസ്ഥാന ആന്റി ടെററിസ്റ്റ് സ്‌ക്വാഡിനാ(എ.ടി.എസ്)ണ് അന്വേഷണ ചുമതല. എ.ടി.എസ് ഡി.ഐ.ജി അനില്‍ ജോണ്‍ കുരുവിള നേതൃത്വം നല്‍കുന്ന ടീമില്‍ ലോക്കല്‍ പൊലിസിനെ കൂടാതെ ക്രൈംബ്രാഞ്ചിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
സംസ്ഥാന എ.ടി.എസ് തലവന്‍ എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ ഇന്നലെ സ്ഥലം പരിശോധിരുന്നു. എ.ടി.എസും മിലിട്ടറി ഇന്റലിജന്റ്‌സും എന്‍.ഐ.എയും വെടിയുണ്ട കണ്ടെത്തിയവരില്‍ നിന്നും മൊഴിയെടുത്തു. 
വെടിയുണ്ട പാകിസ്താന്‍ നിര്‍മിതമെന്നു സംശയമുള്ളതിനാല്‍ കേന്ദ്ര ഏജന്‍സികളും പരിശോധനയ്ക്ക് എത്തുമെന്ന് സൂചയുണ്ടായിരുന്നു. പി.ഒ.എഫ് എന്ന് വെടിയുണ്ടകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നു കണ്ടെത്തിയതോടെയാണ് അന്വേഷണം പാകിസ്താനെക്കുറിച്ചും നീണ്ടത്. 
പാകിസ്താന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയുടെ ചുരുക്കപ്പേരാണ് പി.ഒ.എഫ് എന്നാണ് നിഗമനം. അതേസമയം, പ്രാഥമിക അന്വേഷണത്തില്‍ ചില സൂചന ലഭിച്ചതായാണ് വിവരം. ഇതിനെത്തുടര്‍ന്ന് അന്വേഷണസംഘം മറ്റു സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി ബന്ധപ്പെട്ടു തുടങ്ങി. 
പാക് സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിലാണ് എന്‍.ഐ.എ സംഘം അന്വേഷണത്തിന് എത്തിയത്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലിക്കിടെ ഡ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

Kerala
  •  a month ago
No Image

ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രാഈൽ; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർമാർ കൊല്ലപ്പെട്ടു

latest
  •  a month ago
No Image

യു.കെ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യ മന്ത്രി 

Kuwait
  •  a month ago
No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  a month ago
No Image

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

bahrain
  •  a month ago
No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago
No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago