HOME
DETAILS
MAL
'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം; സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി
Web Desk
November 13 2024 | 06:11 AM
ന്യൂഡല്‍ഹി: ബുള്‍ഡോസര്‍ രാജില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. കേസില്‍ പ്രതിയാണെന്ന് വെച്ച അവരുടെ വീടുകള്‍ തകര്‍ക്കാന്‍ സര്‍ക്കാറുകള്‍ക്ക് അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വീട് നില്‍ക്കുന്ന സ്ഥലം അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
'കേസില്‍ പ്രതിയായത് കൊണ്ട് മാത്രം ഒരാള്‍ കുറ്റക്കാരനാകുന്നില്ല. കുറ്റക്കാരന്‍ ആണെങ്കില്‍ പോലും സ്വത്തില്‍ അവകാശം ഇല്ലാതാകുന്നില്ല. പ്രതിയായതിന്റെ പേരില്‍ വീട് പൊളിച്ച് കളയുന്നത് നിയമവിരുദ്ധമാണ്. പാര്‍പ്പിടം മൗലികഅവകാശമാണ്.'- സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ കോടതിയാവരുതെന്നും ഉത്തരവില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."