HOME
DETAILS

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

  
Web Desk
November 13, 2024 | 6:04 AM

Lufthansa Flight Encounters Turbulence Over Atlantic 11 Injured Among 329 Passengers

ബ്യൂനസ് അയേഴ്‌സ്: ബ്യൂനസ് അയേഴ്‌സില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു.  അറ്റ്‌ലാന്റിക്കിന് മുകളിലൂടെ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. 

11 യാത്രക്കാര്‍ക്ക് പരുക്കേറ്റതായി എയര്‍ലൈന്‍ വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ വിമാനം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഇറക്കിയതിന് ശേഷം പരുക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കി. അഞ്ച് യാത്രക്കാര്‍ക്കും ആറ് ക്രൂ അംഗങ്ങള്‍ക്കും നിസാര പരിക്കേറ്റതായി ലുഫ്താന്‍സ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, വിമാനത്തിന്റെ സുരക്ഷക്ക് ഒരു സമയത്തും അപകടമുണ്ടായിരുന്നില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. ലുഫ്ത്താന്‍സയുടെ ബോയിങ് 747-8 വിമാനത്തില്‍ 329 യാത്രക്കാരും 19 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

മെയ് മാസത്തില്‍ മ്യാന്‍മറിന് മുകളിലൂടെ പറക്കുകയായിരുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് യാത്രാവിമാനം ആകാശച്ചുഴിയില്‍ പതിച്ച് യാത്രക്കാരന്‍ ഹൃദയാഘാതം മൂലം മരിക്കുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

A Lufthansa Boeing 747-8 flight from Buenos Aires to Frankfurt encountered severe turbulence over the Atlantic, injuring 11 passengers. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനവിധിയെ മാനിക്കുന്നു; തോൽവിയിൽ നിന്ന് സർക്കാർ പാഠങ്ങൾ പഠിക്കണം; തെരഞ്ഞെടുപ്പിൽ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട്; ബിനോയ് വിശ്വം

Kerala
  •  3 days ago
No Image

നാടും നഗരവും കീഴടക്കി യു.ഡി.എഫ്, തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്; മൂന്നാം സര്‍ക്കാര്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി

Kerala
  •  3 days ago
No Image

നിലമ്പൂരില്‍ തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്; അന്‍വറിന്റെ തൃണമൂലിനും സമ്പൂര്‍ണ പരാജയം

Kerala
  •  3 days ago
No Image

'പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും'; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സി.പി.എം കൗണ്‍സിലര്‍

Kerala
  •  3 days ago
No Image

ഇടതിനെ തോല്‍പ്പിച്ചത് വര്‍ഗീയത; സിപിഎമ്മിന്റെ ഭൂരിപക്ഷ വര്‍ഗീയ പ്രീണനം ബിജെപിക്ക് ഗുണം ചെയ്തു; വി.ഡി സതീശന്‍

Kerala
  •  3 days ago
No Image

കെപിസിസി പ്രസിഡന്റിന്റെ വാര്‍ഡില്‍ ആദ്യ ജയം നേടി യുഡിഎഫ്; എൽഡിഎഫിനെ അട്ടിമറിച്ചു

Kerala
  •  3 days ago
No Image

2020ൽ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്; ഇത്തവണ അടിതെറ്റി; സിപിഎം സ്ഥാനാർഥി തോറ്റത് ആയിരം വോട്ടുകൾക്ക്

Kerala
  •  3 days ago
No Image

മഹാരാഷ്ട്രയിലെ ഏഴു ജില്ലകളില്‍ മൂന്നു വര്‍ഷത്തിനിടെ 14,526 ശിശുമരണം; പോഷകാഹാരക്കുറവ് പ്രധാന കാരണം

Kerala
  •  3 days ago
No Image

ശബരിമല വിവാദം വോട്ടായില്ല; പന്തളത്ത് തകര്‍ന്നടിഞ്ഞ് ബിജെപി; ഭരണം കൈവിട്ടു; മുനിസിപ്പാലിറ്റി എൽഡിഎഫ് പിടിച്ചെടുത്തു

Kerala
  •  3 days ago
No Image

ജനം പ്രബുദ്ധരാണ്, എത്ര മറച്ചാലും കാണേണ്ടത് അവര്‍ കാണും; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  3 days ago