HOME
DETAILS

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

  
Anjanajp
November 13 2024 | 06:11 AM

housewifes-complaint-of-torture-by-police-officers-high-court-quashed-case-

കൊച്ചി: മലപ്പുറം മുന്‍ എസ്.പി, ഡി.വൈ.എസ്.പി അടക്കമുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ കേസെടുക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. നേരത്തെ സിംഗിള്‍ ബെഞ്ച് നിര്‍ദേശ പ്രകാരം പൊന്നാനി മജിസ്‌ട്രേറ്റ് കോടതി പൊലിസുകാര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. വീട്ടമ്മയുടെ പരാതി വീണ്ടും പരിശോധിച്ച് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

മലപ്പുറം മുന്‍ പൊലിസ് മേധാവി സുജിത്ദാസ്, തിരൂര്‍ മുന്‍ ഡി.വൈ.എസ്.പി. വി.വി ബെന്നി, പൊന്നാനി ഇന്‍സ്‌പെക്ടറായിരുന്ന വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ പേരിലായിരുന്നു പൊന്നാനി സ്വദേശിയായ സ്ത്രീ പീഡന ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ പൊന്നാനി സിഐയും ആരോപണവിധേയനുമായ വിനോദ് വലിയാറ്റൂര്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്. വീട്ടമ്മയുടെ പരാതി അടിസ്ഥാന രഹിതമാണെന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് പൊലിസ് നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. പീഡനം നടന്ന സ്ഥലം, സമയമടക്കമുള്ള കാര്യങ്ങളില്‍ വീട്ടമ്മ കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. 

പൊലിസ് റിപ്പോര്‍ട്ട് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചെന്നും ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം വേണ്ടെന്ന് വെച്ചതുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ വാദം തള്ളിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്  പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോട് പൊലിസുകാര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. 

2022 ഒക്ടോബറില്‍ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് പൊന്നാനി സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ വീട്ടിലെത്തിയ ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് പരാതി നല്‍കിയപ്പോള്‍ അന്നത്തെ തിരൂര്‍ ഡി.വൈ.എസ്.പി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്നും ഏതാനും ദിവസങ്ങള്‍ക്കുശേഷം ഉപദ്രവിച്ചെന്നും പരാതിക്കാരി ആരോപിക്കുന്നു. ഇരുവര്‍ക്കുമെതിരേ പരാതി നല്‍കാന്‍ അന്നത്തെ മലപ്പുറം ജില്ലാ പോലീസ് മേധാവിയെ സമീപിച്ചെന്നും അദ്ദേഹം വീട്ടിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിച്ചെന്നും ഇവര്‍ ആരോപിച്ചു. സുജിത്ദാസിനെതിരേ രംഗത്തുവരാന്‍ ധൈര്യംപകര്‍ന്നത് പി.വി. അന്‍വര്‍ എം.എല്‍.എ.യാണെന്നും പരാതിക്കാരി പറഞ്ഞിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടിഞ്ഞി ഫൈസല്‍ വധം: വിചാരണ ആരംഭിച്ചു; വിചാരണ, നടപടി ഒമ്പത് വര്‍ഷത്തിന് ശേഷം, പ്രതികള്‍ 16 ആര്‍.എസ്.എസ് , വി.എച്ച് .പി പ്രവര്‍ത്തകര്‍

Kerala
  •  a minute ago
No Image

പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്‌കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്

Kerala
  •  6 minutes ago
No Image

ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്

Kerala
  •  10 minutes ago
No Image

അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്

Kerala
  •  18 minutes ago
No Image

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

Kerala
  •  26 minutes ago
No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  32 minutes ago
No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  40 minutes ago
No Image

ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ​ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്

National
  •  an hour ago
No Image

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj

National
  •  an hour ago
No Image

ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ  മൊബൈൽ ബെല്ലടിച്ചു തുടങ്ങി

Kerala
  •  an hour ago