HOME
DETAILS

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

  
Farzana
November 13 2024 | 02:11 AM

Voting Begins in Wayanad and Chelakkara Priyanka Gandhi Faces Tight Contest in Wayanad Campaign Issues Arise in Chelakkara

കല്‍പറ്റ/ ചേലക്കര: വയനാട് ലോക്‌സഭ മണ്ഡലത്തിലും ചേലക്കര നിയമസഭ മണ്ഡലത്തിലും വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. ബൂത്തുകളില്‍ നീണ്ട നിരയാണ് രാവിലെ മുതല്‍ കാണുന്നത്. തികഞ്ഞ പ്രതീക്ഷയിലാണ് മുന്നണികള്‍. പൊലിസ് സുരക്ഷ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്.
കന്നിയങ്കത്തിനിറങ്ങുന്ന പ്രിയങ്ക ഗാന്ധി (യു.ഡി.എഫ്)യാണ് വയനാടിന്റെ സ്റ്റാര്‍ സ്ഥാനാര്‍ഥി.  സത്യന്‍ മൊകേരി (എല്‍.ഡി.എഫ്), നവ്യ ഹരിദാസ് (എന്‍.ഡി.എ) എന്നിവരുള്‍പ്പെടെ 16 പേരാണ് മലനാട്ടില്‍ അങ്കത്തിനിറങ്ങുന്നത്.  പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ 11 പേര്‍ ഇതര സംസ്ഥാനത്തു നിന്നുള്ളവരാണ് എന്നതാണ് മറ്റൊരു കൗതുകം. വയനാട്ടില്‍ 14,71,742 വോട്ടര്‍മാരാണുള്ളത്.

ചേലക്കരയില്‍ യു.ആര്‍. പ്രദീപ് (എല്‍.ഡി.എഫ്), രമ്യ ഹരിദാസ് (യു.ഡി.എഫ്), കെ. ബാലകൃഷ്ണന്‍ (എന്‍.ഡി.എ) എന്നിവരുള്‍പ്പെടെ ആറു പേരാണ് മത്സരരംഗത്തുള്ളത്. മണ്ഡലത്തില്‍ ആകെ 2.13 ലക്ഷം വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1.11 ലക്ഷം സ്ത്രീകളും 1.01 ലക്ഷം പുരുഷ വോട്ടര്‍മാരുമാണുള്ളത്. ചേലക്കരയില്‍ 1375 പേര്‍ ഹോം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് വയനാട് ദേശീയശ്രദ്ധ നേടിയപ്പോള്‍ ചേലക്കര ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്.വോട്ടെടുപ്പ് ദിനമായ ബുധനാഴ്ച ഉച്ചയോടെ പ്രിയങ്ക ഡല്‍ഹിയിലേക്ക് തിരിക്കും. അതിനുമുമ്പ് വൈത്തിരി മേഖലയിലെ ചില ബൂത്തുകള്‍ അവര്‍ സന്ദര്‍ശിക്കും. വയനാട്ടിനും ചേലക്കരക്കുമൊപ്പം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പാലക്കാട്ട് പോളിങ് ഒരാഴ്ച നീട്ടി. നവംബര്‍ 20നാണ് പാലക്കാട്ടെ പോളിങ്.

അതിനിടെ, പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് എല്‍.ഡി.എഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പള്ളിക്കുന്ന് ദേവാലയത്തിലെത്തിയ പ്രിയങ്ക ദേവാലയത്തിനുള്ളില്‍ വൈദികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തുന്നതിന്റെ വിഡിയോയും ചിത്രങ്ങളുമെടുത്ത് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് പരാതി. 

നിശബ്ദ പ്രചാരണദിനത്തില്‍ ചേലക്കരയില്‍ വാര്‍ത്താസമ്മേളനം വിളിച്ച ഡി.എം.കെ നേതാവ് പി.വി. അന്‍വര്‍ എം.എല്‍.എക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ നോട്ടിസ് നല്‍കി.

Voting has commenced in Wayanad and Chelakkara constituencies, with high expectations from political parties. Priyanka Gandhi (UDF) is the star candidate in Wayanad, while the Chelakkara seat sees a tight contest.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  4 days ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  4 days ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  4 days ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  4 days ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  4 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  4 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  4 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  4 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  4 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  4 days ago