കാനയില്‍ മാലിന്യം നിറഞ്ഞ് റോഡ് തോടായി
വടക്കാഞ്ചേരി: നഗരസഭയുടെ മാലിന്യ നിര്‍മാര്‍ജന പദ്ധതിയായ സര്‍വ്വ ശുദ്ധി മാലിന്യ നിര്‍മാര്‍ജന പദ്ധതി ഊര്‍ജിതമായി മുന്നേറുമ്പോഴും അകമല ക്ഷേത്രം മുതല്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വരെയുള്ള പ്രദേശത്ത് ഈ പദ്ധതിയുടെ ഭാഗമായി ഒന്നും നടക്കുന്നില്ലെന്ന് ആക്ഷേപം.
സംസ്ഥാനപാതയുടെ ഭാഗമായ ഈ മേഖലയില്‍ കാനകളെല്ലാം വിവിധ മാലിന്യങ്ങള്‍ നിറഞ്ഞ് കവിഞ്ഞ് ജലമൊഴുക്ക് തടസപ്പെട്ട നിലയിലാണ്. ഇത് മൂലം കാനകളിലൂടെ ഒഴുകേണ്ട ജലം സംസ്ഥാനപാതയിലൂടെ ഒഴുകുന്ന സ്ഥിതി വിശേഷമാണ്. കഴിഞ്ഞ വേനലില്‍ ഈ മേഖലയില്‍ വ്യാപകമായിരുന്ന തണ്ണീര്‍ പന്തലുകള്‍ക്ക് കാനകള്‍ മാലിന്യത്താല്‍ നിറക്കുന്നതില്‍ സുപ്രധാനമായ പങ്കുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
വെള്ളം റോഡിലൂടെ ഒഴുകുന്നത് മൂലം ജനങ്ങള്‍ക്ക് റോഡിലൂടെ നടക്കാന്‍ പോലും കഴിയാത്ത സ്ഥിതി വിശേഷമാണ്. ഇത് അപകടവും ക്ഷണിച്ച് വരുത്തുന്നു. അതു കൊണ്ടു തന്നെ കാനകള്‍ എത്രയും പെട്ടെന്ന് മാലിന്യ മുക്തമാക്കാന്‍ നടപടിവേണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."