HOME
DETAILS

വിസ്മയക്കാഴ്ചകളുമായി 'ദ ഹെറിറ്റേജ്' ഒരുങ്ങുന്നു 

  
backup
February 24 2020 | 04:02 AM

the-heritage
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകള്‍ 10,000 കവിഞ്ഞതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് രണ്ട് വരെ കോഴിക്കോട് മറൈന്‍ ഗ്രൗണ്ടില്‍ വിസ്മയക്കാഴ്ചകളുമായി 'ദ ഹെറിറ്റേജ്' എസ്.കെ.ഐ.എം.വി.ബി ദൃശ്യാവിഷ്‌ക്കാരമൊരുങ്ങുന്നു. 
ഹിറാ ഗുഹയുടെ തനിമയും പുതുമയും പശ്ചാത്തലമാക്കിയുള്ള പ്രവേശനകവാടം തന്നെ പുതിയ അനുഭവമായി മാറും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ  വളര്‍ച്ചയും വികാസവും കാണിക്കുന്ന ഇല്യുമനേറ്റഡ് വാള്‍ എക്‌സ്‌പോ, പള്ളി ദര്‍സുകള്‍, വഴിവിളക്കുകള്‍, ഓഡിയോ വിഷ്വല്‍ ഷോ, നമ്മുടെ കാലത്തെ വിദ്യാര്‍ഥി (ഇല്യുമനേറ്റഡ് വാള്‍ എക്‌സ്‌പോ), പഠനം നടക്കുന്നതെങ്ങിനെ (ഓഡിയോ വിഷ്വല്‍ ഷോ), മദ്‌റസ 10,000 പ്രാക്ടിക്കല്‍ ലാബ്, ഒന്നാം ക്ലാസ് ഒന്നാം തരം, സ്മാര്‍ട്ട് ലാബ്, തര്‍തീലുല്‍ ഖുര്‍ആന്‍ ലേണിങ് ലാബ്, അല്‍ബിര്‍, അസ്മി, സമന്വയ വിദ്യാഭ്യാസം, കാഴ്ചയില്ലാത്തവരുടെ പഠനം, സ്ത്രീ വിദ്യാഭ്യാസം, ഉത്തരേന്ത്യന്‍ മദ്‌റസക്കാഴ്ചകള്‍, സാങ്കേതിക വിദ്യാഭ്യാസം, സമസ്ത പ്ലാനറ്റോറിയക്കാഴ്ചകള്‍, മതേതര ഇന്ത്യയുടെ ചരിത്രവും വര്‍ത്തമാനവും വിളിച്ചോതുന്ന ആസാദി പവലിയന്‍, വാഗണ്‍ ട്രാജഡി ദൃശ്യാവിഷ്‌ക്കാരം, സ്വാതന്ത്ര്യ സമര നേതാക്കളുടെ ശബ്ദങ്ങള്‍ തുടങ്ങി 15 പവലിയനുകളാണ് ദ ഹെറിറ്റേദില്‍ സജ്ജമാക്കുന്നത്. 
കൂടാതെ സമസ്ത കേരള  ഇസ്‌ലാം വിദ്യാഭ്യാസ ബോര്‍ഡിന്റെ ചരിത്രവും വര്‍ത്തമാനവും പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നഗരിയില്‍ ഉണ്ടാകും. 
ഒരേസമയം 600 പേര്‍ക്ക് കാണാവുന്ന വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഒന്നര മണിക്കൂറില്‍ ഇടവിട്ടുള്ള ബാച്ചുകളായിട്ടായിരിക്കും  പ്രവേശനം. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെയാണ് പ്രവര്‍ത്തന സമയം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മുതലാണ് പ്രവേശനം. എന്ന www.heritage.samastha.info ഓണ്‍ലൈന്‍ ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്താല്‍ അനുവദിച്ച തിയതിയും സമയവും മൊബൈല്‍ ഫോണിലൂടെ മെസേജ് വഴി അറിയിക്കും. 27ന് രാവിലെ 10ന് എം.കെ രാഘവന്‍ എം.പി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.
മാധ്യമ സെമിനാര്‍ 29ന് 
 
കോഴിക്കോട്: 10,000 മദ്‌റസകള്‍ കവിഞ്ഞതുമായി ബന്ധപ്പെട്ട് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് കോഴിക്കോട് നടത്തുന്ന പരിപാടികളുടെ ഭാഗമായി 'ദ ഹെറിറ്റേജ്' എക്‌സ്‌പോ നഗരിയില്‍ 29ന് രാവിലെ 10മണിക്ക് സെമിനാര്‍ നടക്കും. കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സമകാലിക വിഷയങ്ങളും മാധ്യമങ്ങളും എന്ന വിഷയത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ മാധ്യമരംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
 
സംഘാടകസമിതി യോഗം ഇന്ന്
 
കോഴിക്കോട്: ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 2 വരെ കോഴിക്കോട് നടക്കുന്ന പരിപാടികളുടെ സംഘാടക സമിതി ഭാരവാഹികളുടെയും വിവിധ സബ് കമ്മിറ്റികളുടേയും യോഗം ഇന്ന് രാവിലെ 11മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍  ചേരുന്നതാണെന്ന് ജനറല്‍ കണ്‍വീനര്‍ എം.ടി അബ്ദുല്ല മുസലിയാര്‍ അറിയിച്ചു.  
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago