അനധികൃത സ്വത്ത് സമ്പാദന കേസ്: വി.എസ് ശിവകുമാറിന്റെ കൂട്ടുപ്രതിക്ക് വിദേശത്ത് പണമിടപാടുണ്ടെന്ന് വിജിലന്‍സ്
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വി.എസ് ശിവകുമാറിന്റെയും മറ്റു പ്രതികളുടെയും വീട്ടില്‍ നടത്തിയ റെയ്ഡിന്റെ വിശദ വിവരങ്ങളും സെര്‍ച്ച് റിപ്പോര്‍ട്ടും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. വി.എസ് ശിവകുമാറിന്റെ കൂട്ടുപ്രതിയായ രാജേന്ദ്രന് വിദേശത്ത് പണമിടപാടുണ്ടെന്ന് അന്വേഷണസംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികളുടെ വീടുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ നിന്നും മൊത്തം 168 ഓളം രേഖകള്‍ ലഭിച്ചു. ശിവകുമാറിന്റെ വീട്ടില്‍ നിന്നും ഭൂമി ഇടപാട്, ബാങ്ക് രേഖകള്‍ ഉള്‍പ്പെടെ 56 രേഖകള്‍ ലഭിച്ചുവെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.
ശിവകുമാര്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ ഡ്രൈവറുടെയും രണ്ട് സുഹൃത്തുക്കളുടെയും പേരില്‍ സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലന്‍സ് കേസ്. രണ്ടാം പ്രതിയായ രാജേന്ദ്രന്റെ ശാന്തിവിളയിലെ വീട്ടില്‍ റെയ്ഡില്‍ 72 രേഖകളാണ് കണ്ടെത്തിയത്. ഇതില്‍ 13 സ്ഥലങ്ങളില്‍ ഭൂമി വാങ്ങിയതിന്റെ രേഖകളും ആറ് പാസ്ബുക്കുകളും ഉള്‍പ്പെടുന്നു. രാജേന്ദ്രന് വിദേശത്ത് പണം ഇടപാടുണ്ടെന്ന് തെളിയിക്കുന്ന രേഖകളും കോടതിയില്‍ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."