HOME
DETAILS
MAL
കോണ്‍ഗ്രസ് ഓഫിസ് തകര്‍ത്തത് യൂത്ത് കോണ്‍ഗ്രസുകാരാണെന്ന് സി.പി.എം
backup
March 04 2017 | 20:03 PM
കായംകുളം: കോണ്‍ഗ്രസ് ഓഫിസ് തകര്‍ത്തത് യൂത്ത് കോണ്‍ഗ്രസുകാരാണെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും സി.പി.എം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. കാര്‍ഷികമേള അടിച്ച തകര്‍ത്തതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട യൂത്തുകോണ്‍ഗ്രസു കാര്‍ ജനശ്രദ്ധ തിരിച്ചുവിടാന്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചതകര്ക്കുകയായിരുന്നു.
കാര്‍ഷികമേള പവിലിയന് തകര്‍ത്തതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസു കാര്‍ പാര്‍ട്ടി ഓഫിസില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇതില്‍ ഒരു വിഭാഗമാണ് ഓഫീസ് തകര്‍ത്തത്.ഇവരെ സഹായിക്കാനാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനങ്ങളെ ദ്രോഹിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഈ ഗൂഡാലോചനയില്‍ പങ്കുണ്ട്. പൊലിസ് ശക്തമായ അന്വേഷണം നടത്തി സത്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."