HOME
DETAILS

ദേശീയ ജലപാത: ഒരുവശത്ത് കുടിയൊഴിപ്പിക്കല്‍ മറുവശത്ത് തീരം കൈയേറ്റം

  
backup
January 24 2019 | 07:01 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%9c%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%92%e0%b4%b0%e0%b5%81%e0%b4%b5%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%81

അന്‍സാര്‍ തുരുത്ത്


കഴക്കൂട്ടം: പാര്‍വതീ പുത്തനാറിന് തീരത്തെ പുറംമ്പോക്ക് ഭൂമി കൈയേറി അനധികൃത കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുന്നു. പുത്തനാര്‍ നവീകരിച്ച് ദേശീയ ജലപാത നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒരറ്റത്ത് നടക്കുമ്പോഴാണ് കഠിനംകുളം ഗ്രാമപഞ്ചായത്ത് പരിധിയിലെ സെന്റാഡ്രൂസിന് സമീപത്തെ പുത്തനാറിന്റെ തീരങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊടിപൊടിക്കുന്നത്. ഇതിനൊപ്പം തന്നെ ആറിന് സമീപത്ത് ഫോറസ്റ്റ് വിഭാഗം വച്ച് പിടിപ്പിച്ച കൂറ്റന്‍ മരങ്ങളും വെട്ടിമുറിച്ച് കടത്തുന്നുണ്ട്.
കഠിനംകുളം പഞ്ചായത്ത് ഓഫിസിന് സമീപത്ത് നടക്കുന്ന ഈ മോഷണം അധികൃതരും ജനപ്രതിനിധികളും കണ്ടിട്ടും കാണാത്ത അവസ്ഥയാണ്. കോവളത്ത് നിന്ന് ആരംഭിച്ച് കാസര്‍കോട് അവസാനിക്കുന്ന ദേശീയ ജലപാതക്ക് വേണ്ടിയുള്ള ഒരുക്കങ്ങളും പ്രവൃത്തികളും നടക്കുന്നതിനിടെയാണ് തീരങ്ങള്‍ കൈയേറി നിര്‍മാണം നടത്തുന്നത്.
കോവളത്ത് നിന്നും ആരംഭിച്ച് ചാന്നാങ്കരയില്‍ കഠിനംകുളം കായലില്‍ സംഘമിക്കുന്ന പുത്തനാറിന് ഇരുകരകളിലും നിലവില്‍ നൂറ് കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ താമസിക്കുന്നിടം പള്ളിത്തുറ മുതല്‍ ചാന്നാങ്കര വരെയുള്ള തീരങ്ങളിലാണ്. ദേശീയ ജലപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കവേയാണ് ഭൂമി കൈയ്യേറി ഇപ്പോഴും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
ബന്ധപ്പെട്ട വിഭാഗങ്ങളെ വിവരം ധരിപ്പിച്ചിട്ടും ആരും തിരിഞ് നോക്കാത്ത അവസ്ഥയാണ്. ജലപാത വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നഷ്ട പരിഹാരം ഇപ്പോള്‍ നിര്‍മാണം നടത്തുന്നവര്‍ക്കും ലഭിക്കുന്നതിനാണ് ഇപ്പോഴുള്ള നിര്‍മാണമെന്നാണ് അറിയുന്നത്. ഇവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കി വരുന്നത് പ്രദേശത്തെ രാഷ്ട്രീയ പ്രവര്‍ത്തകരെന്ന ആക്ഷേപവും വ്യാപകമാണ്. ജലപാതയുടെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍വതീ പുത്തനാറിന്റെ അതിര്‍ത്തി അളന്ന് ബന്ധപ്പെട്ടവര്‍ സ്ഥലത്ത് രേഖപെടുത്തിയിട്ടുണ്ടെങ്കിലും ഇതൊന്നും കാര്യമാക്കാതെയാണ് നിര്‍മാണങ്ങള്‍ പുരോഗമിക്കുന്നത്.
ദേശീയ ജലപാത അതിന്റെ പൂര്‍ണതയിലെത്തിക്കാന്‍ സര്‍ക്കാര്‍ കണക്കാക്കുന്നത് 3,500 കോടിയാണ്. ഇതിന്റെ ആദ്യഗഡുവായി 2017-18 കേരള ബജറ്റില്‍ 50 കോടി രൂപ വകവരുത്തിയിട്ടുണ്ട്. 2020 അവസാനത്തോടെ ദേശീയ ജലഗതാഗതം പൂര്‍ണതയിലെത്തിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ഇപ്പോഴും പുത്തനാര്‍ തീരത്തെ കര കൈയേറിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
രാത്രിയിലെ മരം മോഷണത്തിന് തടസമൊന്നുമില്ലാതായോടെ ഇപ്പോള്‍ പകല്‍ സമയങ്ങളിലും ഇത് വ്യാപകമാണ്. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ പ്രദേശത്തെ സാമൂഹിക വിരുദ്ധരും ക്രിമിനലുകളുമാണ് ഇതിന് പിന്നിലുള്ളതെന്നാണ് പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago