രാജ്യാന്തര വനിതാ ചലച്ചിത്രോത്സവത്തിന് നാളെ തുടക്കമാവും
കോഴിക്കോട്: കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ഫിലിം സൊസൈറ്റി ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര വനിതാ ചലച്ചിത്രോത്സവത്തിന് നാളെ ടാഗോര്‍ ഹാളില്‍ തുടക്കമാകും.
രാവിലെ 9.30ന് ജൂലി ടെയ്‌മോര്‍ സംവിധാനം ചെയ്ത ഫ്രിഡ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുമെന്നും വൈകിട്ട് അഞ്ചിന് സംവിധായകരായ സുമന്‍ ഡി. കിട്ടൂര്‍, സുചേതന ഫുലെ, ഉര്‍വശി ഇറാനി, വിധു വിന്‍സെന്റ്, ഫൗസിയ ഫാത്തിമ എന്നിവര്‍ ചേര്‍ന്ന് മേള ഉദ്ഘാടനം ചെയ്യുമെന്നും സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മേളയില്‍ 12 വിദേശ ചിത്രങ്ങളും 13 അന്യാഭാഷ ചിത്രങ്ങളും അഞ്ച് മലയാള ചിത്രങ്ങളും ഉള്‍പ്പെടെ 30 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഉര്‍വശി ഇറാനി, സുമന്‍ കിട്ടൂര്‍, ബിജയ ജന, സുചേത ഫൂലെ, വിധു വിന്‍സെന്റ്, ലീന മണിമേഖല, ഫൗസിയ ഫാത്തിമ, ശ്രീബാല കെ. മേനോന്‍, ആശ ജോസഫ്, ഷൈനി ജേക്കബ് ബെഞ്ചമിന്‍ എന്നീ വനിതാ സംവിധായകരുടെ സാന്നിധ്യം മേളയില്‍ ഉണ്ടാകുമെന്ന് ഫിലിം സൊസൈറ്റി ഫെഡറേഷന്‍ കേരള സെക്രട്ടറി ദീദി ദാമോദരന്‍ പറഞ്ഞു. 200 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. സമൂഹത്തിലെ എല്ലാവരെയും മേളയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസില്ലാതെ മേളയില്‍ പങ്കെടുക്കാമെന്നും അവര്‍ പറഞ്ഞു.
മേളയുടെ ഭാഗമായി മലയാള സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെ അവലംബിച്ച് ചലച്ചിത്ര അക്കാദമി തയാറാക്കിയ അവള്‍ വെള്ളിത്തിരയില്‍ എന്ന പ്രദര്‍ശനവും ടാഗോര്‍ ഹാള്‍ പരിസരത്ത് സംഘടിപ്പിക്കും. ചെലവൂര്‍ വേണു, വി.കെ ജോസഫ്, കെ.ജെ തോമസ്, സി. മോഹനന്‍, ടി. സുരേഷ് ബാബു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."