HOME
DETAILS

'അവര്‍ നേരെ പോയി പള്ളിക്കകത്ത് കയറുന്നു, പിന്നീട് പള്ളിയില്‍ നിന്ന് തീ ഉയരുകയാണ്, ജയ്ശ്രീറാം വിളിച്ചാണ് അക്രമിസംഘം അഴിഞ്ഞാടുന്നത്' മാധ്യമ പ്രവര്‍ത്തകന്‍ അഭിജിത്ത് എഴുതുന്നു

  
backup
February 25 2020 | 15:02 PM

what-happening-in-delhi-media-person-writes123

 

ദേശാഭിമാനി പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ഡല്‍ഹിയിലെ അക്രമത്തെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ച റിപ്പോര്‍ട്ട്

സംഘ്പരിവാര്‍ തീവ്രവാദികള്‍ തീവച്ച് കൊന്നാലും ലൈവ് ആയി മനുഷ്യന്മാര്‍ കാണുന്നുണ്ടല്ലോ എന്നതാണ് ഇയാളുടെ ധൈര്യം എന്ന് തോന്നുന്നു. മറ്റ് മലയാളം ചാനലുകളിലെ ഒരു റിപ്പോര്‍ട്ടര്‍ പോലും പറയാത്തത്ര ക്ലാരിറ്റിയില്‍, ഹിന്ദുത്വ തീവ്രവാദികള്‍ നടത്തുന്ന കലാപമാണിതെന്ന് പറയാന്‍ ഒരു പേടിയും മുഖത്ത് കണ്ടില്ല. സിഖ് കലാപത്തെ ഓര്‍മ്മിപ്പിച്ചും, പൊലീസ് അനാസ്ഥയും അക്രമികളുടെ ഇടയില്‍നിന്ന് ലൈവ് കൊടുക്കാന്‍ ചില്ലറ ചങ്കൂറ്റം പോര.
പി ആര്‍ സുനില്‍ ഡല്‍ഹിയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തത്:

റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ എന്നോടും വന്ന് മതം ചോദിച്ചു.
അക്രമങ്ങള്‍ നടത്താന്‍ മൗനാനുവാദം പൊലീസ് തന്നെ കൊടുക്കുന്നതിന്റെ നേര്‍ക്കാഴ്ച്ചയാണ് ഞാന്‍ കണ്ടത്. അക്രമ ദൃശ്യങ്ങള്‍ ഷൂട്ട്താല്‍ നമുക്ക് നേരെ കല്ലെറിയും. മാറിനിന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൊബൈല്‍ഫോണുകള്‍ പുറത്തെടുക്കാന്‍പോലും പലരെയും അനുവദിക്കുന്നില്ല.

ഇവിടെ അടുത്തുള്ള നന്ദിഗിരി പൊലീസ് സ്റ്റേഷനിലേക്ക് ഞാന്‍ അല്‍പ്പം മുന്‍പ് എത്തിയിരുന്നു. അവിടെ കണ്ട കാഴ്ച്ച രസകരമാണ്. ആകെ രണ്ട് പൊലീസുകാരാണ് സ്റ്റേഷനിലുള്ളത്. സ്‌റ്റേഷന്റെ ഗേറ്റ് ചങ്ങലെ ഉപയോഗിച്ച് പൂട്ടിയിരിക്കുകയാണ്.
16 വര്‍ഷമായി ഞാന്‍ ഡല്‍ഹിയിലിലുണ്ട്. ഇതുവരെ ഇത്തരമൊരു കലാപം ഞാന്‍ കണ്ടിട്ടില്ല. 1984ലെ സിഖ് കലാപത്തിന് ശേഷം കാണുന്ന ഏറ്റവും വലിയ സംഘര്‍ഷമേഖലയായി ഡല്‍ഹി മാറുകയാണ്.

റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇപ്പോഴും ഭീഷണിയുണ്ട്. അക്രമം ഷൂട്ട് ചെയ്താല്‍ നമുക്ക് നേരെ കല്ലെറിയുകയാണ്. സംഘടിത ആക്രമം എന്ന് മാത്രം പറഞ്ഞാല്‍പോരാ. ആസൂത്രിത സംഘടിത ആക്രമമാണ് നടക്കുന്നത്. ഒരുസംഘം ആളുകള്‍ വടിയും പിടിച്ച് പൊലീസിനുമുന്നിലൂടെ പോകുന്നത് ഞാന്‍ കണ്ടതാണ്. അവര്‍ നേരെ പോയി പള്ളിക്കകത്ത് കയറുന്നു. പിന്നീട് പള്ളിയില്‍ നിന്ന് തീഉയരുകയാണ്. പള്ളിക്കകത്ത് നിന്ന് വെടിയൊച്ചയും കേട്ടു.
ഇതെല്ലാം നടക്കുമ്പോള്‍ പൊലീസ് തോക്കും പിടിച്ച് നോക്കി നില്‍ക്കുകയായിരുന്നു.
പള്ളി ഏതാണ്ട് പൂര്‍ണമായും കതി രണ്ട് മണിക്കൂറിന് ശേഷമാണ് ഫയര്‍ എഞ്ചിന്‍ എത്തിയത്. വാഹനങ്ങളെല്ലാം തടഞ്ഞ് നിര്‍ത്തി മതവും പേരും ചോദിക്കുകയാണ്.
ജയ്ശ്രീറാം വിളിച്ചാണ് അക്രമിസംഘം അഴിഞ്ഞാടുന്നത്. ജഫ്രദാബാദില്‍ പ്രകടനം നടത്താന്‍ ബിജെപി നേതാവ് കപില്‍മിശ്ര ആഹ്വാനം ചെയ്തതിനുശേഷമാണ് വലിയ സംഘര്‍ഷത്തിലേക്ക് മാറിയത്.
കേന്ദ്രസര്‍ക്കാരിന് ഇത് നിയന്ത്രിക്കണമെങ്കില്‍ നിയന്ത്രിക്കാം. വേണമെങ്കില്‍ സൈന്യത്തെ ഇറക്കാം. പക്ഷേ അതിനുള്ള ഒരു നടപടിയും ചെയ്യുന്നില്ല. കലാപകാരികള്‍ അഴിഞ്ഞാടുകയാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  5 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  32 minutes ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  40 minutes ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  an hour ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago