യാത്രക്കാരെ പെരുവഴിയിലാക്കി ട്രിപ്പ് മുടക്കല്‍, ജനം ബസ് തടഞ്ഞു
ഫറോക്ക്: യാത്രക്കാരെ പെരുവഴിയിലിറക്കി ട്രിപ്പ് മുടക്കല്‍ പതിവാക്കിയ ബസിനെതിരേ യാത്രക്കാരൂടെ പ്രതിഷേധം. കോഴിക്കോട് സിറ്റി-കരുവന്‍തിരുത്തി റൂട്ടിലോടുന്ന പെര്‍ഫെക്റ്റ് ബസാണ് വെളളിയാഴ്ച ഫറോക്ക് സ്റ്റാന്‍ഡില്‍ തടഞ്ഞത്. ഈ ബസ് ഉച്ചക്ക് ഒരു മണിക്ക് കരുവന്‍തിരുത്തിയിലേക്കു പോകാതെ ട്രിപ്പ് ഫറോക്കില്‍ വച്ചു അവസാനിപ്പിക്കുകയാണ് പതിവ്. ഇതോടെ യാത്ര ദുരിതത്തിലായ നാട്ടുകാരാണ് കരുവന്‍തിരുത്തിയിലേക്ക് പോകാതെ ഓടാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് ബസ് തടഞ്ഞത്.
കോഴിക്കോട് സിറ്റി സ്റ്റാന്‍ഡില്‍ നിന്നു എടുക്കുന്ന ബസിന് കരുവന്‍തിരുത്തി വരയാണ് പെര്‍മിറ്റുളളത്. എന്നാല്‍ ഉച്ചക്ക് ഒരു മണിക്ക് കരുവന്‍തിരുത്തിയിലേക്ക് പോകാതെ പാതി വഴിയില്‍ ആളെ ഇറക്കി ഫറോക്കില്‍ ട്രിപ്പ് അവസാനിപ്പിക്കുകയാണ്. പൊതുവില്‍ കരുവന്‍തിരുത്തി റോഡില്‍ ബസുകളുടെ എണ്ണം പരിമിതമാണ്. ഉച്ച സമയത്ത് ബസുകള്‍ തീരെയില്ലാതെ നാട്ടുകാര്‍ വലയുമ്പോള്‍ പെര്‍മിറ്റുളള ബസാണ് പാതി വഴിയില്‍ ട്രിപ്പ് അവസാനിപ്പിക്കുന്നത്. ഇതാണ് സ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുളള യാത്രക്കാരെ ദുരിതത്തിലാക്കിയത്. നിരവധി തവണ യാത്രക്കാര്‍ കരുവന്‍തിരുത്തി വരെ പോകണമെന്നു ആവശ്യപ്പെട്ടിട്ടും ബസുകാര്‍ ചെവിക്കൊണ്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ഒന്നടങ്കമെത്തി ബസ് ഫറോക്ക് സ്റ്റാന്‍ഡില്‍ തടഞ്ഞത്.
വിവരമറിഞ്ഞെത്തിയ പൊലിസ് ബസുകാരെ താക്കീത് ചെയ്ത് പെര്‍മിറ്റ് അനുസരിച്ചു ഓടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് യാത്രക്കാരുമായി ബസ് കരുവന്‍തിരുത്തിയിലേക്ക് പോയത്. ട്രിപ്പ് മുടക്കുന്നതിനെതിരെ ഫറോക്ക് പൊലിസില്‍ പരാതി നല്‍കി. ബസുകള്‍ പതിവായി ട്രിപ്പ് മുടക്കുന്നതിനെതിരെ ജനകീയ സമിതിയുണ്ടാക്കി നാട്ടുകാര്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്.
വൈദ്യുതി ബില്ല് അടച്ചില്ല, പമ്പ് ഹൗസിന്റെ ഫീസുരി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."