എസ്.സി/എസ്.ടി നിയമ ഭേദഗതി സ്റ്റേ ചെയ്യാന്‍ സുപ്രിം കോടതി വിസമ്മതിച്ചു
ന്യൂഡല്‍ഹി: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തെ (എസ്.സി/എസ്.ടി ആക്ട്) ദുര്‍ബലമാക്കിയുള്ള സുപ്രിംകോടതിയുടെ ഉത്തരവ് കോടതി സ്റ്റേ ചെയ്തില്ല. ഇതുസംബന്ധിച്ച മുഴുവന്‍ ഹരജികളും ഒന്നിച്ചുപരിഗണിക്കാനും അവയില്‍ വിശദമായ വാദംകേള്‍ക്കാനും കോടതി തീരുമാനിച്ചു. കേസ് പരിഗണിക്കേണ്ട ബെഞ്ചിനെ തീരുമാനിക്കാനായി വിഷയം ചീഫ് ജസ്റ്റിസിനു മുന്‍പിലേക്കു വിടുകയാണെന്നും ജസ്റ്റിസ് സിക്രി അറിയിച്ചു.
ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 20നാണ് എസ്.സി/എസ്.ടി നിയമം ദുര്‍ബലപ്പെടുത്തുന്ന വിധി പുറപ്പെടുവിച്ചത്.
പട്ടികജാതിവര്‍ഗ നിയമപ്രകാരമുള്ള കേസുകളില്‍ തിടുക്കപ്പെട്ട് അറസ്റ്റ് പാടില്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിയില്‍ നിയമന അധികാരിയില്‍നിന്ന് അനുമതി വാങ്ങുകയും ഡെപ്യൂട്ടി സൂപ്രണ്ടില്‍ കുറയാത്ത പദവിയിലുള്ള ഉദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തുകയും ചെയ്ത ശേഷമേ അറസ്റ്റ് പാടുള്ളൂവെന്നതുള്‍പ്പെടെയുള്ള ഭേദഗതികളോടെയായിരുന്നു കോടതി ഉത്തരവ്.
മന്ത്രിസഭയ്ക്കുള്ളിലും പുറത്ത് ദലിത്, പിന്നോക്ക സംഘടനകളും ശക്തമായ പ്രക്ഷോഭവുമായി വന്നതോടെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."