HOME
DETAILS
MAL
ദേശീയ പോഷണ സമ്മേളനത്തിന് നാളെ തുടക്കം
backup
February 26 2020 | 03:02 AM
തിരുവനന്തപുരം: 'സമ്പുഷ്ട കേരളം' പദ്ധതിയുടെ ഭാഗമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ പോഷണ സമ്മേളനം നാളെയും മറ്റന്നാളുമായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ 10.30ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം നിര്‍വഹിക്കും. സൂക്ഷ്മ പോഷണക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യമായി ദേശീയ പോഷണ സമ്മേളനം സംഘടിപ്പിക്കുന്നത്. സംസ്ഥാന ന്യൂട്രീഷ്യന്‍ പോളിസി പുനരവലോകനം ചെയ്ത് കേരളത്തിനുയോജ്യമായ പുതിയ കര്‍മപദ്ധതി തയാറാക്കുകയാണ് സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."